മുഖ്യമന്ത്രിയെയും മന്ത്രിമാരെയും ബഹു .മുഖ്യമന്ത്രി, ബഹു.മന്ത്രി എന്ന് സംബോധന ചെയ്യണം സർക്കുലർ പുറത്തിറക്കി

തിരുവനന്തപുരം:സർക്കാർ ഓഫീസുകളിലെ കത്തിടപാടുകളിൽ ബഹുമാനസൂചകമായി ബഹു.മുഖ്യമന്ത്രി, ബഹു.മന്ത്രി എന്നു രേഖപ്പെടുത്തണമെന്ന് സർക്കുലർ.പൊതുജനങ്ങൾ വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് മുഖ്യമന്ത്രിക്കും മന്ത്രിമാർക്കും നൽകുന്ന നിവേദനങ്ങളിലും പരാതികളിലും മറുപടി നൽകുന്നത് സംബന്ധിച്ച് ആണ് ഉദ്യോഗസ്ഥ ഭരണപരിഷ്കാര വകുപ്പ് മാർഗ്ഗനിർദേശം പുറത്തിറക്കിയത് .മുഖ്യമന്ത്രിക്കും മന്ത്രിമാർക്കും നൽകുന്ന നിവേദനകളും പരാതികളും ബന്ധപ്പെട്ട് ഓഫീസുകളിൽ പരിശോധിച്ച ശേഷം തുടർനടപടി സ്വീകരിക്കാറുണ്ട് .അതിനുശേഷം നിവേദകർക്ക് നൽകുന്ന മറുപടി കത്തിൽ ബഹുമാനസൂചകമായി ബഹു. മുഖ്യമന്ത്രി ബഹു.മന്ത്രി എന്ന് രേഖപ്പെടുത്തണമെന്ന് എന്നാണ് നിർദ്ദേശം .ഔദ്യോഗിക യോഗങ്ങളിൽ ഇത്തരം വിശേഷണങ്ങൾ ഉപയോഗിക്കാറുണ്ട്. എന്നാൽ ചില കത്തിടപാടുകലിൽ ഇങ്ങനെ സൂചിപ്പിക്കാറില്ല. ഇതേ തുടർന്നാണ് ഉദ്യോഗസ്ഥ ഭരണ പരിഷ്കാരം വകുപ്പ് സർക്കുലർ പുറത്തിറക്കിയത്.

Leave a Reply

Your email address will not be published. Required fields are marked *