ജയറാമും മകൻ കാളിദാസും നായകന്മാരായി വരുന്ന പുതിയ ചിത്രത്തിൽ നായികയാകുന്നത് ഇഷാനി കൃഷ്ണ. ജയറാമും മകൻ കാളിദാസും ഒന്നിച്ച് അഭിനയിക്കുന്ന ചിത്രം “ആശകൾ ആയിരം” ചിത്രീകരണം ആരംഭിച്ചു .22 വർഷങ്ങൾക്ക് ശേഷം ജയറാമും മകൻ കാളിദാസവും ഒന്നിച്ച് അഭിനയിക്കുന്ന ചിത്രം എന്ന പ്രത്യേകതയുണ്ട് ഇതിന് .ജയറാം ,മകൾ മാളവികയും ചേർന്ന് ഭദ്രദീപം തെളിയിച്ചു കൊണ്ടാണ് പൂജ ചടങ്ങുകൾ ആരംഭിച്ചത് . വൻ പ്രദർശന വിജയം നേടിയ ഒരു വടക്കൻ സെൽഫി, സത്യം പറഞ്ഞാൽ വിശ്വസിക്കുവോ എന്നീ ചിത്രങ്ങളിലൂടെ ശ്രദ്ധ നേടിയ ജി. പ്രജിത്താണ് ഈ ചിത്രം സംവിധാനം ചെയ്യുന്നത്. ശ്രീ ഗോകുലം മൂവീസിന്റെ ബാനറിൽ ഗോകുലം ഗോപാലൻ ആണ് നിർമ്മാണം .മാവേലി പൂരം ഓണം പാർക്കിൽ നടന്ന ലളിതമായ ചടങ്ങിൽ സംവിധായകൻ സലാം ബാപ്പു സ്വിച്ച് ഓൺ കർമ്മം നിർവഹിച്ചുകൊണ്ടാണ് ചിത്രീകരണം തുടങ്ങിയത് .കൃഷ്ണകുമാറിന്റെ മകൾ ഇഷാനി കൃഷ്ണകുമാർ ആണ് നായിക .ഇഷാനി മമ്മൂട്ടി നായകനായ വൺ എന്ന ചിത്രത്തിലും ശ്രദ്ധേയമായ കഥാപാത്രത്തെ അവതരിപ്പിച്ചിട്ടുണ്ട്. സായികുമാർ ,അജു വർഗീസ്, ആശാ ശരത് ,ബൈജൂ സന്തോഷ് ,കൃഷ്ണ ശങ്കർ ,സഞ്ജു ശിവറാം ഉണ്ണിരാജ, ശങ്കർ ഇന്ദുചൂഡൻ, നിഹാരിക, നന്ദൻ ഉണ്ണി, എന്നിവരും ഇതിലെ പ്രധാന താരങ്ങളാണ്. കൊച്ചിയിലും പരിസരങ്ങളുമായി ഈ ചിത്രത്തിൻറെ ചിത്രീകരണം പൂർത്തിയാവും.

Leave a Reply

Your email address will not be published. Required fields are marked *