ഇടുക്കി: ഇടുക്കി മൂന്നാറിന് സമീപം സ്കൈ ഡൈനിങ്ങിൽ കുടുങ്ങിയ വിനോദ സഞ്ചാരികൾ. ഒടുവിൽ ഏറെ നേരത്തെ പരിശ്രമത്തിനൊടുവിൽ സഞ്ചാരികളെ താഴെയെത്തിച്ചു. അഞ്ച് പേരാണ് കുടുങ്ങിക്കിടന്നിരുന്നത്.കണ്ണൂരിൽ നിന്നുള്ള നാലംഗ കുടുംബവും സ്കൈ ഡൈനിങ്ങിലെ ജീവനക്കാരനുമാണ് കുടുങ്ങിക്കിടന്നത്. എല്ലാവരെയും താഴെയെത്തിച്ചു എന്നാണ് ലഭിക്കുന്ന വിവരം. കുട്ടികളെയാണ് ആദ്യം താഴെയിറക്കിയത്. ഇതിൽ രണ്ടര വയസ്സുള്ള കുട്ടിയുമുണ്ട്. ക്രെയിനിൻ്റെ സാങ്കേതിക തകരാർ ആണ് കാരണമെന്നാണ് അധികൃതർ വ്യക്തമാക്കുന്നത്.
ഇടുക്കിയിൽ സ്കൈ ഡൈനിങ്ങിൽ കുടുങ്ങി വിനോദ സഞ്ചാരികൾ
