ഗാങ്ടോക്ക്: സിക്കിമിലെ നാംചിയില്‍ വെള്ളിയാഴ്ച പുലര്‍ച്ചെ ഭൂചലനം അനുഭവപ്പെട്ടു. റിക്ടര്‍ സ്‌കെയിലില്‍ 4.0 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമാണ് ഉണ്ടായതെന്ന് നാഷണല്‍ സെന്റര്‍ ഫോര്‍ സീസ്‌മോളജി അറിയിച്ചു. പുലര്‍ച്ചെ 3:11-ഓടെയാണ് ഭൂചലനം അനുഭവപ്പെട്ടത്. ഭൂമിക്കടിയില്‍ വെറും 5 കിലോമീറ്റര്‍ മാത്രം ആഴത്തിലാണ് ഭൂചലനത്തിന്റെ പ്രഭവകേന്ദ്രം എന്ന് കണ്ടെത്തിയിട്ടുണ്ട്.
സിക്കിമിലെ നാംചിയില്‍ ഭൂചലനം
