പുഴയില്‍ കുളിക്കാന്‍ ഇറങ്ങിയ വിദ്യാര്‍ത്ഥികള്‍ മുങ്ങി മരിച്ചു

കല്‍പറ്റ: വയനാട്ടില്‍ വിനോദയാത്രയ്ക്കിടെ പുഴയില്‍ കുളിക്കാന്‍ ഇറങ്ങിയ വിദ്യാര്‍ത്ഥികള്‍ മുങ്ങി മരിച്ചു.കോഴിക്കോട് കൊയിലാണ്ടി സ്വദേശികളായ ആഷിഖ്, അദ്‌നാന്‍ എന്നിവരാണ് മരിച്ചത്. രാവിലെ ഏഴ് മണിയോടെ കേരള-കര്‍ണാടക അതിര്‍ത്തിയിലെ ബാവലി പുഴയിലായിരുന്നു ദാരുണ സംഭവം ഉണ്ടായത്.വിനോദയാത്രയ്ക്ക് വന്ന വിദ്യാര്‍ത്ഥികള്‍ മടങ്ങി പോകും വഴി ബാവലി മഖാമിന് സമീപം കുളിക്കാന്‍ ഇറങ്ങിയപ്പോഴാണ് അപകടം ഉണ്ടായത്.

Leave a Reply

Your email address will not be published. Required fields are marked *