മതിൽ ഇടിഞ്ഞുവീണ് ഡൽഹിയിൽ ഒരു കുടുംബത്തിലെ 7 പേർക്ക് ദാരുണാന്ത്യം.

കനത്ത മഴയിൽ ഹരിഹർ നഗറിൽ ക്ഷേത്രമതിൽ ഇടിഞ്ഞുവീണ് ഒരു കുടുംബത്തിലെ ഏഴുപേർ മരിച്ചു .എട്ടു പേരാണ് അപകടത്തിൽപ്പെട്ടത് ഇതിൽ ഒരാൾ രക്ഷപ്പെട്ടത് ആയാണ് വിവരം. പ്രദേശത്ത് രക്ഷാപ്രവർത്തനം തുടരുന്നുണ്ട്. പ്ലാസ്റ്റിക് ഷീറ്റുകൾ വെച്ച് മറച്ച ചെറിയൊരു കുടിലുകളിൽ താമസിക്കുന്നവരാണ് അപകടത്തിൽപ്പെട്ടത്. കനത്ത മഴയ്ക്കിടെ കുടിലുകൾക്ക് മുകളിലൂടെ ക്ഷേത്രമതിൽ ഇടിഞ്ഞു വീഴുകയായിരുന്നു എന്നാണ് വിവരം. ശനിയാഴ്ച രാവിലെ 7 മണി മുതൽ കനത്ത മഴയാണ് ഡൽഹിയിലെ അനുഭവപ്പെടുന്നത്. അരമണിക്കൂറിന് ശേഷമാണ് ആളുകൾ സംഭവം അറിയുന്നത്. എൻഡിആർഎഫ് ഉം പോലീസും ചേർന്ന് രക്ഷാപ്രവർത്തനം നടത്തി. എട്ടുപേരെയും പുറത്തെടുത്ത് ആശുപത്രിയിൽ എത്തിച്ചെങ്കിലും ഏഴുപേർ മരിച്ചു. അപകടം നടന്ന പ്രദേശത്തു നിന്ന് ആളുകളെ മാറ്റിയിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *