റായ്പുർ: ചത്തീസ്ഗഡിൽ കബഡി മത്സരത്തിനിടെ മൂന്ന് പേർ വൈദ്യുതാഘാതമേറ്റ് മരിച്ചു. കൊണ്ടഗാവ് ജില്ലയിലെ ബദരാജ്പൂർ ഡെവലപ്മെന്റ് ബ്ലോക്കിന് കീഴിലുള്ള രാവസ്വാഹി ഗ്രാമത്തിൽ ശനിയാഴ്ച രാത്രിയാണ് സംഭവം ഉണ്ടായത്.സതീഷ് നേതം, ശ്യാംലാൽ നേതം, സുനിൽ ഷോരി എന്നിവരാണ് മരണപെട്ടത്. ശക്തമായ കാറ്റിനെ തുടർന്ന് കാണികൾക്കുള്ള ടെന്റ് സ്ഥാപിച്ചിരുന്ന ഇരുമ്പ് തൂണിൽ 11-കെവി വൈദ്യുതി ലൈൻ തട്ടിയതാണ് അപകടത്തിനു കാരണം.
കബഡി മത്സരത്തിനിടെ മൂന്ന് പേർ വൈദ്യുതാഘാതമേറ്റ് മരിച്ചു
