മലപ്പുറം: മലപ്പുറം ജില്ലയില്‍ തൊടിയപുലത്ത് 16 കാരി പെണ്‍കുട്ടിയെ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തി. റെയില്‍വേ ട്രാക്കിന് സമീപം കുറ്റിക്കാട്ടിലാണ് മൃതദേഹം കണ്ടെത്തിയിരിക്കുന്നത്.കൈകള്‍ കൂട്ടിക്കെട്ടിയ നിലയിലാണ് മൃതദേഹം. ഇന്നലെ സ്‌കൂളില്‍ പോയ കുട്ടി വീട്ടില്‍ തിരിച്ചെത്തിയിരുന്നില്ല. സംഭവത്തില്‍ പ്രായപൂര്‍ത്തിയാകാത്ത ആണ്‍സുഹൃത്തിനെ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.വീട്ടില്‍ തിരിച്ചെത്താതിരുന്നതിനെത്തുടര്‍ന്ന് കുട്ടിയുടെ അമ്മ കരുവാരക്കുണ്ട് പൊലീസില്‍ പരാതി നല്‍കിയിരുന്നു. തുടര്‍ന്ന് കേസെടുത്ത പൊലീസ് അന്വേഷണം നടത്തിവരികയായിരുന്നു.
മലപ്പുറത്ത് സ്‌കൂളില്‍ പോയ പെണ്‍കുട്ടിയെ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തി
