. ഈ പതിനാലാം തീയതി ആയിരുന്നു രജനികാന്തിനെ നായകനായി ലോകേഷ് കനകരാജ് സംവിധാനം ചെയ്ത കൂലി റിലീസായത്. ശ്രുതിഹാസനാണ് ചിത്രത്തിലെ നായിക. സിനിമ കാണാൻ തിയേറ്ററിൽ എത്തിയ ശ്രുതിയേ ആളറിയാതെ സെക്യൂരിറ്റി ജീവനക്കാരൻ തടഞ്ഞു. സുഹൃത്തുക്കൾക്കൊപ്പം കൂലി സിനിമ കാണാൻ തീയേറ്ററിൽ എത്തിയപ്പോൾ ഇവരുണ്ടായിരുന്ന കാർ സെക്യൂരിറ്റി ജീവനക്കാരൻ തടയുകയായിരുന്നു. “ഞാൻ ഈ സിനിമയിലുണ്ട് ദയവായി എന്നെ കടത്തിവിടു അണ്ണാ, ഞാനീ പടത്തിലെ നായികയാണ്” എന്നാണ് ശ്രുതി സെക്യൂരിറ്റിയോട് പ്രതികരിച്ചത് .രജനികാന്തിന്റെ കരിയർ തുടങ്ങി 50 വർഷമായ വേളയിൽ എത്തിയ ചിത്രമാണ് കൂലി .പ്രീതി എന്ന കഥാപാത്രമയാണ് ശ്രുതിഹാസൻ എത്തിയത് .നാഗാർജുന ,ഉപേന്ദ്ര, സൗബിൻ ഷാഹിർ , സത്യരാജ് എന്നിവരൊക്കെയാണ് മുഖ്യ വേഷങ്ങളിൽ വന്നത് . അമീർഖാൻ,പൂജ ഹെഗ്ഡെ എന്നിവർ ഇതിൽ അതിഥി വേഷത്തിൽ എത്തിയിരുന്നു. സൺ പിച്ചേഴ്സ് ആണ്ചിത്രം നിർമ്മിച്ചത്
കൂലി കാണാൻ എത്തിയ ശ്രുതിഹാസനെ ആളറിയാതെ തടഞ്ഞ് സെക്യൂരിറ്റി ജീവനക്കാരൻ
