കൈലാഷിന്റെ നായികയായി മോണോലിസ ഭോസ്‌ലെ മലയാള സിനിമയിലേക്ക്

.മഹാകുംഭമേളയിലൂടെ സമൂഹമാധ്യമങ്ങളിൽ വൈറൽ താരമായ മോണോലിസ ഭോസ്‌ലെ മലയാള സിനിമയിൽ അരങ്ങേറ്റം കുറിക്കുന്നു. പികെ ബിനു വർഗീസ് രചനയും സംവിധാനവും നിർവഹിക്കുന്ന ചിത്രത്തിലൂടെയാണ് മോണോലിസ മലയാളം സിനിമയിലേക്കുള്ള ചുവടുവെപ്പ് .കൈലാഷ് ആണ് ചിത്രത്തിൻറെ നായകൻ. നാഗമ്മ എന്നു പേരിട്ടിരിക്കുന്ന ചിത്രം ജീലി ജോർജ് നിർമ്മിക്കുന്നു. ശങ്കർ നായകനായി ഹിമുക്രി എന്ന ചിത്രത്തിനു ശേഷം ബിനു വർഗീസ് സംവിധാനം ചെയ്യുന്ന ചിത്രം കൂടിയാണിത്. ഈ വർഷം സെപ്റ്റംബർ അവസാനത്തോടെ ചിത്രീകരണം ആരംഭിക്കാനാണ് ഇരിക്കുന്നത് .ഇൻഡോർ സ്വദേശിയായ മോണോലിസ ഉത്തർപ്രദേശിലെ പ്രയാഗ് രാജിൽ നടന്ന മഹാ കുംഭമേളയ്ക്കിടയിലാണ് സമൂഹമാധ്യമങ്ങളുടെ ശ്രദ്ധ പിടിച്ചു പറ്റുന്നത് .ഇതോടെ മോഡലിംഗ് രംഗത്ത് സജീവമായ മോണോലിസയെ തേടി നിരവധി സിനിമാക്കാർ എത്തിയുകയുണ്ടായി. സനോജ് മിത്ര സംവിധാനം ചെയ്യുന്ന “ദ് ഡയറി ഓഫ് മണിപ്പൂർ” എന്ന ബോളിവുഡ് ചിത്രത്തിലും നായികയായി മോണോലിസ അഭിനയിക്കുന്നുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *