സൂ ഫ്രം സൊ വരൂ ചിരിക്കൂ;

മലയാളി പ്രേക്ഷകർ ഒന്നടങ്കം ഇപ്പോൾ ഒരു കന്നട ചിത്രത്തിൻറെ മലയാള പതിപ്പിനെ കുറിച്ച് പറഞ്ഞ ചിരിക്കുകയാണ് .കന്നട നടനും സംവിധായകനുമായ രാജ്‌ ബി ഷെട്ടിയുടെ ലൈറ്റർ ബുദ്ധ ഫിലിംസ് നിർമ്മിച്ച , ശനീൽ ഗൗതമിനെ നായകനാക്കി ജെപി തുമിനാദ് സംവിധാനം ചെയ്ത സൂ ഫ്രം സൊ അഥവാ സുലോചന ഫ്രം സോമേശ്വര .കർണാടകയിലെ മർലൂർ എന്ന ഗ്രാമത്തിലെ കുറച്ച് സാധാരണക്കാരായ മനുഷ്യരുടെ കഥയാണ്. രാജ്‌ ബി ഷെട്ടി ഡബ്ബ് ചെയ്ത് മലയാളത്തിലേക്ക് ഇറക്കി വിട്ടിരിക്കുന്നത്. കാഴ്ചകൾ ഒന്നുമില്ലാതെ ഇതാ ഒരു കുഞ്ഞുപടം. പണവും പ്രേക്ഷകരുടെ പ്രശംസയും ഒരുപോലെ വാങ്ങി മുന്നേറുന്നു. ഓഗസ്റ്റ് ഒന്നിന് കേരളത്തിൽ റിലീസ് ചെയ്ത ഈ ചിത്രം ദുൽഖർ സൽമാൻറെ വേഫറർ ഫിലിംസ് ആണ് വിതരണം ചെയ്തിരിക്കുന്നത് കർണാടകയിൽ 3.80 ലക്ഷം ടിക്കറ്റുകൾ വിറ്റഴിഞ്ഞ് ബോക്സ് ഓഫീസിൽ തരംഗമായി ഈ ചിത്രം, ഒരു സ്വതന്ത്ര കന്നട ചിത്രത്തിന് കിട്ടുന്ന ഏറ്റവും മികച്ച പ്രതികരണമാണ് .യുക്തിക്കും യഥാർത്ഥത്തിനും അപ്പുറം നിൽക്കുന്ന ഒരു സങ്കല്പ ലോകമാണ് മല്ലൂർ എന്ന ഗ്രാമം .ഗ്രാമത്തിലെ കൂലിപ്പണിയെടുത്ത് ജീവിക്കുന്ന അശോക എന്ന യുവാവിന്റെ ദേഹത്ത് സോമേശ്വരത്തുകാരി സുലോചനയുടെ പ്രേതം കയറുകയും അത് ഒഴിപ്പിക്കാൻ ഒരു നാട് മുഴവൻ ശ്രമിക്കുകയും ചെയ്യുന്നതാണ് സിനിമയുടെ കഥ .വന്നവരും പോയവരും എല്ലാം ഒരുപോലെ ചിരിപ്പിക്കുന്ന ഒരിക്കൽപോലും രസിച്ചരട് മുറിയാതെ ഹ്യൂമറായി നല്ല സെറ്റിലായി കഥ പറഞ്ഞു പോകുന്ന അതിഗംഭീരമായ ഒരു കോമഡി ഹൊറർ മൂവി.

Leave a Reply

Your email address will not be published. Required fields are marked *