ക്രിസ്തുമസ്സ് സ്‌മൈൽ 2025 കർത്താവിന്റെ മനുഷ്യാവതാര ജൂബിലിസമാപനത്തോടനുബന്ധിച്ച് 2025 ഡിസംബർ 21 ന് വൈകിട്ട് 3.30 ന് ദമ്പതിമാരുടെ സംഗമം നടത്തപ്പെട്ടു. ഈ വർഷം വിവാഹത്തിന്റെ ഇരുപത്തിയഞ്ചാം വാർഷികം ആഘോഷിക്കുന്ന നൂറ്റിയമ്പതോളം ദമ്പതിമാരും വിവാഹത്തിന്റെ അൻപതാം വാർഷികം ആഘോഷിക്കുന്ന 40 ൽ പരം ദമ്പതികളുമാണ് ഈ സംഗമത്തിൽ പങ്കെടുത്തത്. 3 മണിയോടെ ആരംഭിച്ച പരിപാടികൾ ദമ്പതിമാർക്കുള്ള ക്‌ളാസ്സ് മി. അനി ജോസഫ് നയിച്ചു. തുടർന്ന് കോട്ടപ്പുറം രൂപതാധ്യക്ഷൻ റൈറ്റ് റവ. ഡോ. അംബ്രോസ് പുത്തൻവീട്ടിൽ ജൂബിലി തിരിതെളിയിക്കുകയും ജൂബിലി കൃതജ്ഞതാ ബലിയ്ക്കു മുഖ്യകാർമ്മികത്വം വചന സന്ദേശം നൽകുകയും ചെയ്തു. ഫാമിലി അപ്പൊസ്തോലേറ്റ് ഡയറക്ടർ റവ. ഡോ. പ്രവീൺ കുരിശിങ്കൽ, കത്തീഡ്രൽ വികാരി റവ. ഡോ. ഡൊമിനിക് പിൻഹീറോ, ഫാമിലി അപ്പൊസ്തോലേറ്റ് അസി. ഡയറക്ടർ റവ. ഫാ. ബിയോൺ തോമാസ് കോണത്ത്, റവ. ഫാ. ജാംലാൽ സെബാസ്റ്റ്യൻ കുരിയാപ്പിള്ളി (റോം) എന്നിവർ സഹകാർമ്മികരായിരുന്നു. ദിവ്യബലി മദ്ധ്യേ വിവാഹവൃതവാഗ്ദാനം നടത്തുകയും ദിവ്യബലിയ്ക്കുശേഷം അംബ്രോസ് പുത്തൻവീട്ടിൽ പിതാവ് ജൂബിലി കേക്ക് മുറിക്കുകയും വികാരി ജനറൽ വെരി. റവ. മോൺ. റോക്കി റോബിൻ കളത്തിൽ ആശംസകൾ നേർന്നു സംസാരിച്ചു. എല്ലാവർക്കും ജൂബിലി മൊമെന്റോ നൽകുകയും ആദരിക്കുകയും ചെയ്തു.
ക്രിസ്തുമസ്സ് സ്‌മൈൽ 2025
