ചേർത്തല: സമയം നഷ്ടമാക്കാതെ അവസരങ്ങൾ ഉപയോഗപ്പെടുത്തി കഠിനാധ്വാനത്തിലൂടെ ജീവിത വിജയം നേടിയെടുക്കാൻ കുട്ടികൾ ചെറുപ്പം മുതലേ മനസിനെ സന്നദ്ധമാക്കണമെന്ന് പ്രമുഖ വ്യക്തിത്വ വികസന പരിശീലകനായ ഡോ.മാണി പോൾ അഭിപ്രായപ്പെട്ടു. എറണാകുളം-അങ്കമാലി അതിരൂപതാ സാമൂഹ്യപ്രവർത്തന വിഭാഗമായ സഹൃദയ , വൈക്കം ചേർത്തല മേഖലകളിലെ ഏഴ്, എട്ട് ക്ലാസുകളിൽ പഠിക്കുന്ന നിർധന കുടുംബങ്ങളിലെ വിദ്യാർത്ഥികളുടെ പുരോഗതിക്കായി നടപ്പാക്കുന്ന വിദ്യാദർശൻ പദ്ധതിയുടെ ഭാഗമായി സംഘടിപ്പിച്ച ഏകദിന പരിശീലനം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. നൈപുണ്യ കോളേജിൽ നടത്തിയ യോഗത്തിൽ സഹൃദയ റീജിയണൽ ഡയറക്ടർ ഫാ. ആൻ്റണി ഇരവിമംഗലം അധ്യക്ഷനായിരുന്നു. സഹൃദയ ഡയറക്ടർ ഫാ. ജോസ് കൊളുത്തുവെള്ളിൽ, സഹൃദയ അസിസ്റ്റൻ്റ് ഡയറക്ടർ ഫാ. സിബിൻ മനയംപിള്ളി, കൺസൾട്ടൻ്റ് തോമസ് കടവൻ, വിദ്യാദർശൻ പദ്ധതി കോർഡിനേറ്റർ സിസ്റ്റർ ജൂലി, അലീഷ മാത്യു എന്നിവർ സംസാരിച്ചു. ഡോ.മാണി പോൾ, ജോൺ കുര്യാക്കോസ് എന്നിവർ ക്ലാസുകൾ നയിച്ചു.
വിദ്യാർത്ഥികൾക്ക് പഠനത്തോടൊപ്പം വ്യക്തിത്വ വികസനം, നേതൃശേഷി വളർത്തൽ, കരിയർ ഗൈഡൻസ് തുടങ്ങിയ മേഖലകളിൽ പ്ലസ് ടു വരെ തുടർച്ചയായുള്ള പരിശീലനങ്ങളും മേൽനോട്ടവും സഹായ പദ്ധതികളും വഴി കഴിവുള്ള കുട്ടികളെ സിവിൽ സർവീസ് വരെ എത്തിക്കുന്നതിനും ശരിയായ ജീവിത മേഖല തെരഞ്ഞെടുത്ത് ജീവിത വിജയം നേടുന്നതിനും സർവോപരി നാടിനും നാട്ടാർക്കും പ്രകൃതിക്കും ഉപകാരികളായ ഉത്തമപൗരന്മാരായി വളർത്തുന്നതിനുമാണ് വിദ്യാദർശൻ ലക്ഷ്യം വയ്ക്കുന്നതെന്ന് സഹൃദയ ഡയറക്ടർ ഫാ. ജോസ് കൊളുത്തുവെള്ളിൽ പറഞ്ഞു. ഈ വർഷം പഠനമികവിനെ അടിസ്ഥാനപ്പെടുത്തി പ്രത്യേക സ്കോളർഷിപ്പുകളും ഏർപ്പെടുത്തിയിട്ടുള്ളതായി അദ്ദേഹം അറിയിച്ചു.
ഫോട്ടോ: സഹൃദയ വിദ്യാദർശൻ വ്യക്തിത്വ വികസന പരിശീലനം മാണി പോൾ ഉദ്ഘാടനം ചെയ്യുന്നു. സിസ്റ്റർ ജൂലി, ഫാ.ജോസ് കൊളുത്തു വെള്ളിൽ, ഫാ. ആൻ്റണി ഇരവിമംഗലം, തോമസ് കടവൻ, ഫാ. സിബിൻ മനയംപിള്ളി എന്നിവർ സമീപ
ജീസ് പി പോൾ
8943710720