ആലപ്പുഴ : ചെങ്ങന്നൂർ ഐഎച്ച്ആർഡി എൻജിനീയറിങ് കോളേജിൽ ബസ് നന്നാക്കുന്നതിനിടെ ഉണ്ടായ പൊട്ടിത്തെറിയിൽ മെക്കാനിക്കിന് ദാരുണാന്ത്യം.കട്ടച്ചിറ സ്വദേശിയായ കുഞ്ഞുമോൻ ആണ് മരിച്ചത്.വൈകിട്ട് ആറരയോടെയായിരുന്നു സംഭവം.ടർബോ മാറ്റിയതിന് ശേഷം വാഹനം സ്റ്റാർട്ട് ചെയ്തപ്പോഴാണ് പൊട്ടിത്തെറി ഉണ്ടായത്. എഞ്ചിൻ ഭാഗമാണ് പൊട്ടിത്തെറിച്ചത്.ഗുരുതരമായി പരുക്കേറ്റ കുഞ്ഞുമോനെ ഉടൻ തന്നെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാൻ സാധിച്ചില്ല.
കോളേജ് ബസിൻ്റെ എഞ്ചിൻ പൊട്ടിത്തെറിച്ച് മെക്കാനിക്കിന് ദാരുണാന്ത്യം
