ചാലക്കുടി :ദേശീയപാത അതോറിറ്റി നിയോഗിച്ച കൺസൽറ്റൻസി നടത്തിയ പരിശോധനയിൽബലക്ഷയം കണ്ടത്തിയതിനെ തുടർന്ന് ചാലക്കുടിപ്പാലം അറ്റകുറ്റ പ്പണിക്കായി അടച്ചിടാൻ തീരുമാനമായി. ഈ മാസം ആദ്യം മുതൽ അടക്കാനായിരുന്നു ആദ്യം പ്ലാൻ ചെയ്തതെങ്കിലും ചാലക്കുടി പള്ളിയിലെതിരുനാൾ കഴിയും വരെ പാലം അടയ്ക്കരുതെന്ന ജനപ്രതിനിധികളുടെ ആവശ്യം പരിഗണിച്ച് ഈ മാസം 9 ന് ശേഷം അടയ്ക്കാനാണ് തീരുമാനം.ഫെബ്രുവരി 6 മുതൽ 9 വരെയാണ് തിരുനാൾ. അറ്റകുറ്റപ്പണി പൂർത്തിയാക്കാൻ ഏകദേശം 2 മാസത്തിലധികം വേണ്ടി വരുമെന്നാണു സൂചന. അതു വരെ കിഴക്കു ഭാഗത്തെ പുതിയ പാലത്തിലൂടെയാകും ഇരു ദിശകളിലേക്കുമുള്ള വാഹനങ്ങൾ കടത്തി വിടുക.കൊരട്ടിയിൽ മേൽപാല നിർമാ ണവും ചിറങ്ങര, മുരിങ്ങൂർ, പേരാമ്പ്ര എന്നിവിടങ്ങളിൽ അടിപ്പാത നിർമാണവും നടക്കുന്നതിനാൽ ദേശീയപാതയിൽ രൂക്ഷമായ ഗതാഗതക്കുരുക്കാണ് അനുഭവപ്പെടുന്നത്. ഇതിനു പുറമേ ചാലക്കുടിപ്പുഴയ്ക്കു കുറുകെ യുള്ള പാലങ്ങളിൽ ഒന്ന് അടച്ചി ടുന്നതോടെ ഗതാഗതപ്രശ്ന ങ്ങൾ കൂടുതൽ രൂക്ഷമാകുമെന്ന ആശങ്ക ശക്തമാണ്.1966 ൽ നിർമ്മാണം ആരംഭിച്ച് 1972 ൽ പൂർത്തികരിച്ച പാലത്തിന്റെ ബെയറിങ് മാറ്റുന്ന ജോലികളാണു പ്രധാനമായി നടത്തുക എന്നു ദേശീയ പാത അതോറിറ്റി അറിയിച്ചു. 2006 ലാണ് രണ്ടാമത്തെ പാലത്തിന്റെ പണി തുടങ്ങിയത്. ഗതാഗതത്തിന് തുറന്ന് കൊടുത്തത് 2010ലും.
ചാലക്കുടിപ്പാലം അടക്കുന്നു; വരുന്നത് വൻ ഗതാഗതക്കുരുക്കിന്റെ നാളുകൾ
