തിരുവനന്തപുരം കോർപറേഷനിലെ 101വാർഡ് കളിലുംനടത്തുന്ന പ്രതിക്ഷേധ പരിപാടിയുടെ ഭാഗമായി ബിജെപി വിഴിഞ്ഞം ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തിൽ ശബരിമലയിലെ സ്വർണക്കൊള്ളയ്ക്ക് എതിരെയും തിരുവനന്തപുരം നഗരസഭയിലെ അഴിമതി നിറഞ്ഞ ഭരണത്തിനുമെതിരെ നടന്ന പ്രതിഷേധ പ്രകടനവും ദേവസ്വം വകുപ്പ് മന്ത്രി വാസവന്റെയും തിരുവനന്തപുരം നഗരസഭ മേയർ ആര്യ രാജേന്ദ്രന്റെയും കോലം കത്തിക്കലും… പ്രതിഷേധ പ്രകടനം കല്ലുവെട്ടാൻകുഴി ഹൈ വേ ജംഗ്ഷനിൽ നിന്ന് ആരംഭിച്ച് വിഴിഞ്ഞം തെരുവിൽ സമാപിച്ചു. പ്രതിഷേധ പരിപാടിയിൽ ബിജെപി വിഴിഞ്ഞം ഏരിയ പ്രസിഡന്റ് സന്തോഷ് കുമാർ പി അധ്യക്ഷത വഹിച്ചു. ബിജെപി മണ്ഡലം സെക്രട്ടറി യും വാർഡ് ഇൻചാർജ് മായ ആമ്പാടി വിജയൻ ഉത്ഘാടനം ചെയ്തു. ബിജെപി വിഴിഞ്ഞം ഏരിയ ജനറൽ സെക്രട്ടറി ഉണ്ണി സമുദ്ര സ്വാഗതം പറഞ്ഞു. ബിജെപി തിരുവനന്തപുരം മേഘല ഉപാധ്യക്ഷൻ വെങ്ങാനൂർ ഗോപകുമാർ, ബിജെപി കോവളം മണ്ഡലം ട്രഷറർ മംഗ്ലാവിൽ രാകേഷ് തുടങ്ങിയ നേതാക്കൾ ആശംസകൾ അറിയിച്ചു.
കോലം കത്തിച്ചു
