റോഡിന് കുറുകെ ഓടിയ കുഞ്ഞ് അപകടത്തിൽ നിന്ന് രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്

കോഴിക്കോട്: റോഡിന് കുറുകെ ഓടിയ കുഞ്ഞ് അപകടത്തിൽ നിന്ന് രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്. കൊടിയത്തൂരിൽ രണ്ട് ദിവസം മുൻപാണ് സംഭവമുണ്ടായത്. തൈയിൽ എന്ന സ്വകാര്യ ബസിന് മുന്നിലേക്കാണ് പിഞ്ചുകുട്ടി ഓടി കയറിയത്. ബസ് ഡ്രൈവറുടെ സമയോചിതമായ ഇടപെടലാണ് കുട്ടിയുടെ ജീവൻ രക്ഷിച്ചത്. കുഞ്ഞിനെ കണ്ടതും ബസ് ഡ്രൈവര്‍ ബസ് വലതുവശത്തേക്ക് അൽപ്പം മാറ്റി സഡൻ ബ്രേക്കിട്ട് നിര്‍ത്തുകയായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *