ഏഥർ എനർജി സർവീസ് നെറ്റ്‌വർക്ക് 500 കേന്ദ്രങ്ങളിലേക്ക് വിപുലപ്പെടുത്തി

കൊച്ചി: ഏഥർ എനർജി ഇന്ത്യയിലുടനീളം സർവീസ് നെറ്റ്‌വർക്ക് 500 അംഗീകൃത കേന്ദ്രങ്ങളായി വിപുലപ്പെടുത്തി. കഴിഞ്ഞ ഒരു വർഷത്തിനിടെ 277ൽ നിന്ന് ഇരട്ടിയിലേറെ വളർച്ചയാണ് കമ്പനി കൈവരിച്ചത്. രാജ്യത്ത് റീട്ടെയിൽ സാന്നിധ്യം വ്യാപിപ്പിക്കുന്നതിനൊപ്പം മികച്ച ശേഷി, വേഗത, ഉപഭോക്തൃ അനുഭവം എന്നിവയിൽ കൂടുതൽ ശ്രദ്ധ കേന്ദ്രീകരിക്കുകയാണെന്ന് കമ്പനി അറിയിച്ചു.ഗോൾഡ് സർവീസ് സെന്ററുകൾ വഴി ആധുനിക സൗകര്യങ്ങളും സുതാര്യമായ സേവന പ്രക്രിയകളും ഉറപ്പാക്കുന്നു. 60 മിനിറ്റിനുള്ളിൽ സർവീസ് പൂർത്തിയാക്കുന്ന എക്സ്പ്രസ്‌കെയർ പദ്ധതിയും ചില കേന്ദ്രങ്ങളിൽ ലഭ്യമാണ്. 450 സീരീസ്, റിസ്താ സ്കൂട്ടറുകളുടെ ഉയർന്ന ആവശ്യകതയുടെ പശ്ചാത്തലത്തിലാണ് ഈ വികസനം. രാജ്യത്തെ വിവിധ നഗരങ്ങളിലായി ഇലക്ട്രിക് വാഹന ഉപയോക്താക്കൾക്ക് കൂടുതൽ സൗകര്യപ്രദമായ സേവനം നൽകുകയാണ് ലക്ഷ്യം.

Leave a Reply

Your email address will not be published. Required fields are marked *