അമ്പൂരി കാരിക്കുഴിയിൽ നിന്ന് ഇന്നലെ പിടികൂടിയ പെൺപുലി ചത്തു. ഇന്നാണ് പുലിയെ ചത്ത നിലയിൽ കണ്ടതെന്നാണ് വനം വകുപ്പ് പറയുന്നത്. എന്നാൽ അമിത അളവിൽ മയക്കുവെടി ശരീരത്തിൽ ഏറ്റ താണോ മരണകാരണം എന്ന് സംശയമുള്ളതായി ആരോപണമുണ്ട്. പിടികൂടുമ്പോൾ തന്നെ പുലിയുടെ ശരീരത്തിൽ നിന്ന് രക്തം വാർന്നിരുന്നു. എന്നാൽ കുരുക്കിൽ വീണ പുലിക്ക് ആന്തരിക അവയവങ്ങളിൽ ക്ഷതമേറ്റതായാണ് വനം വകുപ്പ് പറയുന്നത്. ഇതാണ് മരണകാരണമെന്ന് സംശയിക്കുന്നതായും റെയിഞ്ച് ഓഫീസർ പറഞ്ഞു പുലിയുടെ പോസ്റ്റ് മാർട്ടം നടത്തി
അമ്പൂരി കാരിക്കുഴിയിൽ നിന്ന് ഇന്നലെ പിടികൂടിയ പെൺപുലി ചത്തു.
