ഇനിമുതൽ മദ്യം വാങ്ങാൻ ക്യൂ നിൽക്കണ്ട ഓൺലൈൻ സംവിധാനം ഉടൻ 10 ദിവസത്തിനകം ആപ്പ്

ഓൺലൈൻ വഴി മദ്യ വില്പനയുള്ള നീക്കം സജീവമാക്കി വെബ് കോ .സർക്കാരിൻറെ അംഗീകാരം ലഭിച്ചു കഴിഞ്ഞാൽ ഓൺലൈൻ മദ്യവില്പനയ്ക്ക് ഡെലിവറി കണ്ടെത്തുമെന്ന് ഹർഷിത അട്ടെല്ലൂരി പറഞ്ഞു. വാങ്ങുന്ന ആളുടെ പ്രായം 23 വയസ്സിന് മുകളിലാണെന്ന് പരിശോധിച്ചശേഷമേ ഡെലിവറി ചെയ്യുന്ന ആൾ മദ്യം വിതരണം നടത്തൂ. സ്വിഗ്ഗി,സുമാറ്റോ തുടങ്ങിയ വിതരണ കമ്പനികൾ ഇതിനകം മുന്നോട്ടു വന്നിട്ടുണ്ടെന്നും ഹർഷിത അട്ടെല്ലൂരി പറഞ്ഞു .ഓൺലൈൻ വില്പനക്കായി പ്രത്യേക ആപ്പ് തയ്യാറാക്കുന്നുണ്ട്. പത്ത് ദിവസത്തിനകം അത് തയ്യാറാക്കും .സർക്കാരിൻറെ അംഗീകാരം ലഭിച്ചാൽ ഓൺലൈൻ ഡെലിവറി നടത്തും. അല്ലെങ്കിൽ ഈ ആപ്പിലൂടെ ഉപഭോക്താവിനെ ഓർഡർ ചെയ്യാൻ നിൽക്കാതെ സ്വന്തം നിലയ്ക്ക് മദ്യം വന്നു കൊണ്ടുപോകേണ്ടിവരും. നിലവിൽ വെപ്പ് ഔട്ട് ലൈറ്റുകളിലുള്ള തിരക്കും നാട്ടുകാർക്ക് ഇതുമൂലം ഉണ്ടാകുന്ന ശല്യവും പരിഗണിച്ചാണ് ഓൺലൈൻ സംവിധാനത്തിലേക്ക് പോകുന്നതെന്നും ഹർഷിത അട്ടല്ലൂരി പറഞ്ഞു .ഓൺലൈൻ മദ്യ വില്പന വഴി 500 കോടിയുടെ അധിക വില്പന പ്രതീക്ഷിക്കുന്നതായും പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *