ആലപ്പുഴ: നൂറനാട് കരിമുളയ്ക്കലിൽ കരോൾ സംഘങ്ങൾ തമ്മിൽ ഏറ്റുമുട്ടൽ.സംഘർഷത്തിൽ സ്ത്രീകൾക്കും കുട്ടികൾക്കും അടക്കം പരിക്കേറ്റു.ഇന്നലെ രാത്രി പതിനൊന്നരയോടെയാണ് സംഭവം ഉണ്ടായത്. യുവ, ലിബർട്ടി ക്ലബ്ബുകളുടെ നേതൃത്വത്തിലുള്ള കരോൾ സംഘങ്ങൾ തമ്മിലാണ് അടിപിടിയുണ്ടായത്.സംഭവത്തിൽ കുട്ടികൾ ഉൾപ്പടെ പത്തോളം പേർ ആശുപത്രിയിൽ ചികിത്സയിലാണെന്നാണ് ലഭിക്കുന്ന വിവരം.
കരോൾ സംഘങ്ങൾ തമ്മിൽ ഏറ്റുമുട്ടൽ;നിരവധിപേർക്ക് പരിക്ക്
