കൊച്ചി: നടിയെ ആക്രമിച്ച കേസിൽ നടൻ ദിലീപിനെ കോടതി വെറുതെവിട്ടതിന് പിന്നാലെ വിധിയിൽ പ്രതികരിക്കാനില്ലെന്ന് അതിജീവിത. എട്ടു വർഷങ്ങൾ നീണ്ടുനിന്ന നിയമപോരാട്ടങ്ങൾക്കൊടുവിലാണ് കേസിന്റെ അന്തിമ വിധി വന്നത്. പല തവണ കേസിൽ ജഡ്ജിയെ മാറ്റണമെന്നടക്കമുള്ള ആവശ്യങ്ങളുമായി കോടതി കയറിയിറങ്ങിയ ആളാണ് അതിജീവിത. ഒടുവിൽ സുപ്രിംകോടതി വരെ പോകേണ്ടി വന്നു.
നടിയെ ആക്രമിച്ച കേസ് ; വിധിയിൽ പ്രതികരിക്കാനില്ലെന്ന് അതിജീവിത
