കോവളം :പാച്ചല്ലൂർ നൂറാണി ആയുർവേദ ആശുപത്രിക്ക് സമീപം പഞ്ചറായി നിർത്തിയിട്ടിരുന്ന കെ എസ് ആർ ടി സി ബസിന്റെ പുറകിൽ ഓട്ടോറിക്ഷ ഇടിച്ചു അപകടം. ഓട്ടോറിക്ഷ സഞ്ചരിച്ചിരുന്ന പാച്ചല്ലൂർ അഞ്ചാം കല്ല് അൽ ഹുദാ ലൈനിൽ താമസിക്കുന്ന ഷമീർ, ഷമീറിന്റെ ഭാര്യ സുബൈദ എന്നിവരെ പരിക്കുകളോടെ തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
കെ എസ് ആർ ടി സി ബസിന്റെ പുറകിൽ ഓട്ടോറിക്ഷ ഇടിച്ചു അപകടം
