പീരുമേട്: തട്ടാത്തിക്കാനം പൈൻ കാടിന് സമീപം തമിഴ്നാട് സ്വദേശികളുടെ വാഹനങ്ങൾ കൂട്ടിയിടിച്ച് 4 പേർക്ക് പരുക്ക്. ഗുരുതരമായി പരുക്കേറ്റ3 പേരെ തേനി മെഡിക്കൽ കോളജിലേക്ക് മാറ്റി. ഇന്നലെ രാവിലെ ഒൻപതരക്കാണ് ചെന്നെ സ്വദേശികൾ സഞ്ചരിച്ച താർജീപ്പ് വാഗമൺ സന്ദർശിച്ച ശേഷം തിരികെ രാമനാഥപുരത്തേക്ക് പോകുകയായിരുന്ന മിനി ബസിലേക്ക് നിയന്ത്രണം വിട്ട് ഇടിച്ചു കയറിയത്. അപകടത്തിൽ ജിപ്പ് യാത്രക്കാരായ ചെന്നെ മുത്തുമാരിയമ്മൻ സ്ട്രീറ്റിൽ താമസക്കാരായ ശിവമണി (30), വെങ്കിട്ട് (32), കാർത്തിക് (31) , അഹമ്മദ് (30) എന്നിവർക്കാണ് പരുക്കേറ്റത്. ഇവരെ ഹൈവേ പോലിസും ഫയർ ഫോഴ്സും എത്തി വാഹനം വെട്ടി പൊളിച്ച് പുറത്തെടുത്തു. പീരുമേട് താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ച് പ്രഥമ ശുശ്രുഷനൽകിയ ശേഷം തേനി മെഡിക്കൽ കോളജിലേക്ക് മാറ്റി.
