പറവൂർ: കോൺഗ്രസ് ഭരിക്കുന്ന ചേന്ദമംഗലം സഹകരണ ബാങ്ക് 132 ൽ വായ്പാ ഇളവിലെ ക്രമക്കേട്, സോഫ്റ്റവെയർ അപ്ഡേഷൻ ഇടപാട് എന്നിവയിൽ വിശദമായ അന്വേഷണത്തിന് സഹകരണ നിയമം വകുപ്പ് 65 (1) പ്രകാരം ജില്ലാ ജോയിൻ്റ് രജിസ്ട്രാർ ഉത്തരവിട്ടുണ്ടെന്നും, സാമ്പത്തീക ക്രമക്കേട് നടത്തിയ ജീവനക്കാർക്കെതിരെയുള്ള അച്ചടക്ക നടപടി ക്ലാസിഫിക്കേഷൻ പുനർനിർണ്ണയം,അനധികൃത താൽക്കാലിക നിയമനം എന്നീ വിഷയങ്ങളിൽ സഹകരണ വകുപ്പ് പുതിയ ഭരണസമിതിക്ക് നിർദ്ദേശം നൽകിയിട്ടും അനുസരിക്കാത്തതു മൂലം ലക്ഷക്കണക്കിനു രൂപയാണ് ഒരു മാസം നഷ്ടമാകുന്നതെന്നും 2022 മുതൽ ആശ്രയ പെൻഷൻ നൽകാൻ കഴിയാത്ത അവസ്ഥയിലായിട്ടും അഴിമതിയും ക്രമക്കേടും തുടരുന്നതിൽ സഹകാരികൾക്ക് ആശങ്കയുണ്ടെന്നും. ബാങ്കിന് വന്ന നഷ്ടം ഉത്തരവാദികളായ ഭരണസമിതി അംഗങ്ങളിൽ നിന്നും സെക്രട്ടറിയിൽ നിന്നും ഈടാക്കണമെന്ന് ആവശ്യപ്പെട്ടു കൊണ്ട് നോർത്ത് പറവൂർ പ്രസ്സ് ക്ലബ്ബിന് നൽകിയ പത്രസമ്മേളനത്തിൽ എൽ.ഡി.എഫ് ചേന്ദമംഗലം കമ്മിറ്റി കൺവീനർ കെ.എസ് ശിവദാസൻ, ലോക്കൽ സെക്രട്ടറി ജോർജ് ബാസ്റ്റിൻ കേരള കോൺഗ്രസ് എം ജില്ലാ കമ്മിറ്റി മെമ്പർ ലിജോ കൊടിയൻ, സി.പി.എം ബ്രാഞ്ച് സെക്രട്ടറി പി.വി അജിത്കുമാർ എന്നിവർ മാധ്യമങ്ങളെ അറിയിച്ചു.
