മണ്ണാർക്കാട്: നിരോധിത രാസലഹരിക്കെതിരെയുള്ള പോരാട്ടത്തിൽ മൂവ് ജനകീയ കൂട്ടായ്മ തൊഴിലാളി സംഘടനാ പ്രതിനിധികളുമായി ചർച്ച സംഘടിപ്പിച്ചു.
രാസലഹരിക്കെതിരെയുള്ള വിജിലൻസ് കമ്മറ്റികൾ രൂപീകരിക്കേണ്ട ആവശ്യകതയും സഹകരണവും യോഗം ചർച്ച ചെയ്തു. ചുമട്ട് തൊഴിലാളികൾ, ഡ്രൈവേഴ്സ് യൂണിയൻ പ്രതിനിധികൾ തുടങ്ങിയവർ ചർച്ചയിൽ പങ്കെടുത്തു. മൂവ് വിജിലൻസ് കമ്മറ്റിയിൽ ഓരോ പോയൻ്റിലും തൊഴിലാളി പ്രതിനിധികളുടെ മികച്ച പങ്കാളിത്തം ട്രേഡ് യൂണിയൻ നേതാക്കൾ ഉറപ്പ് നൽകി. ലഹരി മാഫിയക്കെതിരെ മനുഷ്യ ചങ്ങല, മനുഷ്യ മതിൽ, ബോധവൽക്കരണ പരിപാടികൾ തുടങ്ങിയ നിർദ്ദേശങ്ങൾ ചർച്ചചെയ്തു.
മൂവ് ചെയർമാൻ ഡോ. കമ്മപ്പ അധ്യക്ഷത വഹിച്ചു. പി ആർ സുരേഷ്, കെ പി മസൂദ്,വി വി ഷൗക്കത്ത് അലി, നാസർ പാതാക്കര, അരുൺകുമാർ പാലക്കുറുശ്ശി , മൂവ് ജനറൽ കൺവീനർ എം പുരുഷോത്തമൻ, മൂവ് പ്രവർത്തകരായ ഫിറോസ് ബാബു, കെ വി അബ്ദുറഹ്മാൻ, കൃഷ്ണദാസ്, ബഷീർ കുറുവണ്ണ , സി ഷൗക്കത്ത് അലി, ഉമ്മർ റീഗൽ തുടങ്ങിയവർ പ്രസംഗിച്ചു.