NH66 ജനകിയ വികസ സംരക്ഷണ സമിതി പെരുമ്പടന്നയിൽ എലിവേറ്റഡ് റോഡിനായി കേന്ദ്ര റോഡ് ഗതാഗത വകുപ്പ് മന്ത്രി ഗഡ്ക്കരിക് സമർപ്പിക്കാനുള്ള രൂപരേഖയും നിവേദനവും കേന്ദ്രമന്ത്രി ജോർജ് കുര്യന് നേരിൽ കണ്ട് കൈമാറി. പറവൂരിൻ്റെ മുഖ്യകവാടം പെരുമ്പടന്നയിൽ സ്ഥാപിക്കാൻ നിർമ്മാണം ആരംഭിക്കാത്ത ഭാഗമായ ഫ്ലൈ ഓവറിൻ്റെ വടക്കേ ഭാഗം ചെയിനേജ് 404+490 മുതൽ +910 വരെ500 മീറ്ററോളം എലിവേറ്റഡ് റോഡിനായാണ് കേന്ദ്രമന്ത്രിയെ നേരിൽ കണ്ടത് ,പാർക്കിംഗ് , ചെറു തട്ടുകടകൾ, മിനി പാർക്ക്, ടാക്സി സ്റ്റാൻ്റ് എന്നിവക്ക് സ്ഥലം ഒരുക്കാനും ചെറായി കുഴുപ്പിള്ളി ബിച്ച്, മുസരിസ് മ്യൂസിയം എന്നീ ഇടങ്ങളിലെക്കുള്ള യാത്രക്കാരുടെ ഇടതാവളമാക്കി വേണ്ട സൗകര്യം ഒരുക്കി ടൂറിസ്റ്റ്കൾക്കും പ്രദേശിക യാത്രക്കാർക്കും ഗുണകരമാക്കണമെന്നാണ് ജനകിയ സമരസമിതിയുടെ ആവിശ്യം ,സർവ്വീസ് റോഡ് തമ്മിൽ ബന്ധിപ്പിക്കുന്ന അടിപാതകളും യുടേണും സ്ഥാപിച്ച് കിട്ടാൻ നടന്നു വരുന്ന 394 – ദിവസമായ സമരത്തിന് ജില്ലാ കളക്റ്റർ ഇടപെട്ട് ചക്കരകടവ് അടിപാതയും എക്സിറ്റും എൻട്രിയും ഉറപ്പാക്കിയിട്ടുണ്ട്! എലിവേറ്റഡ് റോഡ് അനുവദിച്ചാൽ പെരുമ്പടന്നയെ രണ്ടായി മുറിച്ച് പോകാതെ നിലനിർത്താനുമാണ് ജനകിയ കൂട്ടായ്മയുടെ 394 ദിവസമായ സമരം നടക്കുന്നത്
എൻ.എച്ച് 66 ജനകിയ സമിതി കേന്ദ്ര മന്ത്രിയെ നേരിൽകണ്ട്
