തലയോലപ്പറമ്പ് : തലയോലപ്പറമ്പ് സെന്റ് ജോർജ് ഇംഗ്ലീഷ് മീഡിയം ഹയർ സെക്കണ്ടറി സ്കൂളിന്റെ നാൽപതാം വാർഷിക ആഘോഷം നടത്തി.മാന്നാനം കെ. ഇ.കോളേജ് പ്രിൻസിപ്പൽ പ്രൊഫ. ഡോ. ഐസൺ വഞ്ചിപ്പുരക്കൽ ഉദ്ഘാടനം ചെയ്തു. സ്കൂൾ മാനേജർ ഫാ. ഡോ. ബെന്നി ജോൺ മാരാംപറമ്പിൽ അധ്യക്ഷനായി. തലയോലപ്പറമ്പ് ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ജോസ് ജേക്കബ് വേലിക്കകത്ത് വിശിഷ്ടാതിഥിയാ യിരുന്നു. പള്ളി ട്രസ്റ്റി റിൻസൻ പന്നിക്കോട്ടിൽ, വാർഡ് മെമ്പർ മിനി ബെന്നി, പി ടി എ പ്രസിഡന്റ് സാബു ജോസഫ് എന്നിവർ പ്രസംഗിച്ചു. സ്റ്റാഫ് സെക്രട്ടറി രമ്യ ജോർജ് വാർഷിക റിപ്പോർട്ട് അവതരിപ്പിച്ചു. വിജയികൾക്കുള്ള സമ്മാനങ്ങൾ മുഖ്യാതിഥി വിതരണം ചെയ്തു. കുട്ടികൾ അവതരിപ്പിച്ച വിവിധ കലാപരിപാടികൾ അരങ്ങേറി. ഹെഡ്‌മിസ്ട്രസ് ആഷാ വി ജോസഫ് സ്വാഗതവും സ്കൂൾ ലീഡർ എമി റോസ് മാത്യു നന്ദിയും പറഞ്ഞു.
സെന്റ് ജോർജ്ജ് സ്കൂൾ നാൽപതാം വാർഷികം ആഘോഷിച്ചു
