തിരുവനന്തപുരം: വരുന്ന തെരഞ്ഞെടുപ്പില്‍ മത്സരിക്കാനില്ലെന്നും ഇനി ചെറുപ്പക്കാര്‍ മുന്നോട്ടുവരണമെന്നും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് പി ജെ കുര്യന്‍ വ്യക്തമാക്കി. ഇക്കാര്യം പാര്‍ട്ടി നേതൃത്വത്തെ അറിയിക്കുമെന്നും, പാര്‍ട്ടി മത്സരിക്കാന്‍ ആവശ്യപ്പെട്ടാല്‍ തന്റെ വ്യക്തിപരമായ സ്വാതന്ത്ര്യം ഉപയോഗിക്കുമെന്നും അദ്ദേഹം പറഞ്ഞു.സ്ഥാനാര്‍ഥികളെ തീരുമാനിക്കുന്നത് പാര്‍ട്ടിയാണെന്നും സ്വയം പ്രഖ്യാപിക്കുന്നവര്‍ സ്ഥാനാര്‍ഥികളാകണമെന്നില്ലെന്നും പി ജെ കുര്യന്‍ മാധ്യമങ്ങളോട് പ്രതികരിച്ചു. തനിക്ക് മത്സരിക്കാന്‍ താല്‍പര്യമില്ലെന്നും, എന്നാല്‍ പാര്‍ട്ടി നിര്‍ദേശിച്ചാല്‍ അത് സ്വീകരിക്കണമോ വേണ്ടയോ എന്നതില്‍ തീരുമാനമെടുക്കാനുള്ള അവകാശം തനിക്കുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ചെറുപ്പക്കാര്‍ക്ക് അവസരം വേണം; ഇത്തവണ മത്സരിക്കില്ലെന്ന് പി ജെ കുര്യന്‍
