.സംസ്ഥാനത്ത് ഇടതുപക്ഷ ജനാധിപത്യമുന്നണി നടത്തുന്ന വികസന മുന്നേറ്റ ജാഥകളിൽ ജോസ് കെ. മാണി നയിക്കുന്ന മധ്യമേഖലാ ജാഥക്ക് 13 ന് വൈകീട്ട് 4 ന് പറവൂർ നഗരത്തിൽ സ്വീകരണം നൽകും സി.പി.എം കേന്ദ്ര കമ്മിറ്റി അംഗം കെ.കെ. ശൈലജ ടീച്ചർ , സെക്രട്ടറിയേറ്റ് അംഗം പി.കെ ബിജു, പി.പി സുനീർ എന്നിവർ ജാഥയിൽ പങ്കെടുക്കുന്നു. ജാഥയെ പഴയ കെ.എസ്.ആർ.ടി.സി സ്റ്റാൻ്റ് പരിസരത്തു നിന്ന് സ്വീകരിച്ച് മുനിസിപ്പൽ ഓഫീസ് മൈതാനാത്തിലേക്ക് ആനയിക്കും. ആയിരക്കണക്കിന് പ്രവർത്തകർ അണിനിരക്കുന്ന ജാഥയിൽ ചവിട്ടു നാടക കലാരൂപങ്ങളും വാദ്യമേളങ്ങളും ഉണ്ടാകും വിവിധ രംഗങ്ങളിൽ പ്രാഗത്ഭ്യം തെളിയിച്ച പറവൂർ മണ്ഡലത്തിലെ തിരഞ്ഞെടുത്ത വ്യക്തികളെ സ്വീകരണ സമ്മേളനത്തിൽ ആദരിക്കും. ജാഥയുടെ പ്രചരണാർത്ഥം നാല് ദിവസം നീണ്ടുനിൽക്കുന്ന വാഹന പ്രചാരണ ജാഥ മണ്ഡലത്തിൽ സംഘടിപ്പിച്ചിരുന്നു. കേന്ദ്ര സർക്കാരിൻ്റെ ജനവിരുദ്ധ നയങ്ങൾ തുറന്നു കാട്ടുന്നതിനും സംസ്ഥാന സർക്കാരിൻ്റെ വികസന ക്ഷേമ പദ്ധതികൾ ജനങ്ങളിലേക്കെത്തിക്കുന്നതിനും കേരളത്തിലെ ബി ജെ പി – കോൺഗ്രസ് നേതൃത്വത്തിൻ്റെ രാഷ്ട്രീയ കാപട്യങ്ങളും നുണപ്രചാരണങ്ങളും തുറന്നുകാട്ടുന്നതിനുമാണ് ജാഥ സംഘടിപ്പിച്ചതെന്ന് സി പി എം പറവൂർ ഏരിയ സെക്രട്ടറിയും സംഘാടക കമ്മിറ്റി ചെയർമാനുമായ ടി.വി. നിഥിൻ നോർത്ത് പറവൂർ പ്രസ്സ് ക്ലബ്ബിൽ നടത്തിയ പത്രസമ്മേളനത്തിൽ അറിയിച്ചു. ജനറൽ കൺവീനർ ഡിവിൻ കെ. ദിനകരൻ , ട്രഷർ കെ.എ വിദ്യാനന്ദൻ എന്നിവരോടൊപ്പം എൽ.ഡി.എഫ് ഘടകകക്ഷി നേതാക്കളും പങ്കെടുത്തു.
വികസന മുന്നേറ്റ ജാഥക്ക് പറവൂരിൽ സ്വീകരണം നൽകും
