പറവൂർ തുരുത്തിപ്പുറം ഓണത്തുകാട് റസിഡൻ്റ്സ് അസ്സോസിയേഷൻ ( TORA) വാർഷികവും കുടുംബ സംഗമവും വിവിധ പരിപാടികളോടെ ആഘോഷിച്ചു. വടക്കേക്കര ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് കെ.എസ് സനീഷ് ഉദ്ഘാടനം ചെയ്തു .പ്രസിഡൻ്റ് സോജൻ വടക്കുഞ്ചേരി അദ്ധ്യക്ഷനായി. ലക്ഷ്മി കോളേജ് ഡയറക്ടർ എം.വി ജോസ് അനുഗ്രഹ പ്രഭാഷണം നടത്തി. പുതിയതായി തിരഞ്ഞെടുത്ത പഞ്ചായത്ത് പ്രസിഡൻ്റിനേയും മെമ്പർമാരെയും ആദരിച്ചു .ബെസ്റ്റ് ആക്ടറായ ഉജിത്ത് ബോസ്, പ്ലസ് ടു A+ വിന്നർ ശിവനന്ദിനി സുനിൽ, SSLC A+ വിന്നർ ക്രിഷ്ണ നിവേദ്യ എന്നിവരെ സമ്മാനങ്ങൾ നൽകി ആദരിച്ചു. പഞ്ചായത്തു മെമ്പർമാരായ ടി.കെ.ഷാരി, മിനി ടീച്ചർ, എം.ഡി മധുലാൽ, പ്രോഗ്രാം കൺവീനർ ഗിരിജ മുരളി, സെക്രട്ടറി വാസന്തി ദിലീപ് എന്നിവർ സംസാരിച്ചു. കലാപരിപാടികളും സ്നേഹവിരുന്നും നടന്നു.
ഓണത്തുകാട് റസിഡൻ്റ്സ് അസ്സോസിയേഷൻ വാർഷികം .
