യൂറോ കിഡ്സ് വാർഷിക ദിനാഘോഷം

നോർത്ത് പറവൂർ മൂകാംബിക ക്ഷേത്രത്തിനു സമീപം പ്രവർത്തിച്ചു വരുന്ന യൂറോ കിഡ്സ് സ്കൂളിൻ്റെ വാർഷിക ദിനാഘോഷവും ഗ്രാജുവേഷൻ സർട്ടിഫിക്കറ്റ് വിതരണവും വിവിധ പരിപാടികളോടെ പറവൂർ സമൂഹമഠം ഹാളിൽ വച്ച് നടന്നു.പറവൂർ നഗരസഭ വൈസ് ചെയർപേഴ്സൺ ലൈജി ബിജു ഉദ്ഘാടനം ചെയ്തു. യൂറോ കിഡ്സ് ഡയറക്ടർ നസീമ അറക്കൽ അദ്ധ്യക്ഷയായി. ലീഗൽ മാനേജ്മെൻ്റ് സർവ്വീസസ് CEO അഡ്വ. കെ. വൈ സുധീന്ദ്രൻ മുഖ്യപ്രഭാക്ഷണം നടത്തി. ഡോ. കൈവല്യ മേനോൻ മുഖ്യാതിഥിയായി പങ്കെടുത്തു. തുടർന്ന് കുട്ടികൾക്കുള്ള സർട്ടിഫിക്കറ്റ് വിതരണവും ഗ്രാജുവേഷൻ ചടങ്ങുകളും നടന്നു.

Leave a Reply

Your email address will not be published. Required fields are marked *