പൂങ്കുളം ഗവൺമെൻറ് എൽ പി സ്കൂളിൻറെ വാർഷികം 2026; പൂങ്കുളം വാർഡ് കൗൺസിലർ ശ്രീ. വയൽക്കര രതീഷ് ഉദ്ഘാടനം ചെയ്തു

പൂങ്കുളം ഗവൺമെൻറ് എൽ പി സ്കൂളിൻറെ വാർഷികം 2026 ഫെബ്രുവരി അഞ്ച് 10 AM – ന് പൂങ്കുളം വാർഡ് കൗൺസിലർ ശ്രീ. വയൽക്കര രതീഷ് ഉദ്ഘാടനം ചെയ്തു. അഭിനയ രംഗത്തെ അവാർഡ് ജേതാക്കളായ ശ്രീ. ശിവമുരളി, ശ്രീ. സുനിൽ പൂങ്കുളം എന്നിവരെ ആദരിച്ചു കോവളം എസ്. ഐ ശ്രീ. ബിജു. ടി മുഖ്യപ്രഭാഷണം നടത്തി. കേരളകൗമുദിയുടെ ………….. 125 -ാം വാർഷികം ആഘോഷത്തിന്റെ ഉദ്ഘാടനം ……… നിർവഹിച്ചു. ഐ എം എ നമ്മുടെ ആരോഗ്യം ക്ലബ്ബ് പ്രസിഡൻ്റ് ശ്രീ. ഉപേന്ദ്രൻ, കോവളം ലയൺസ് ക്ലബ്ബ് ട്രഷറർ ശ്രീ. അചിന്ത്യ കുമാർ, സായി ഗ്രൂപ്പ് മാനേജിംഗ് ഡയറക്ടർ ശ്രീ. എം. എസ്. പ്രസാദ്, കേരളകൗമുദി റിപ്പോർട്ടർ ശ്രീ. ഷാജിമോൻ, റിട്ട. എച്ച്. എം. സി. ആർ. ശശിധരൻ, മുൻ അധ്യാപിക ശ്രീമതി. ഷൈന, ഹെഡ്മിസ്ട്രസ് ശ്രീമതി. ഏഞ്ജല ഷീബ ചിത്ര, സീനിയർ ടീച്ചർ ശ്രീമതി . ഷൈനി എസ്. പി, മാസ്റ്റർ. ഗൗതം കൃഷ്ണ എന്നിവർ പ്രസംഗിച്ചു. പഠനത്തിൽ മികവ് തെളിയിച്ച മിടുക്കരായ വിദ്യാർഥികൾക്ക് വിവിധ എൻഡോവ്മെൻ്റുകൾ വിതരണം ചെയ്തു. തുടർന്ന് ആരവം 2K26 കലാപരിപാടികൾ നടത്തി ആറാം തിയതി പൊതു സമ്മേളനം അഷ്ടപദി സ്കൂൾ ഓഫ് മ്യൂസിക് ഡയറക്ടർ ഡോ. സതീദേവി ഡി മണിമല ഉദ്ഘാടനം ചെയ്യും. പൂർവവിദ്യാർത്ഥി സംഗമം, സമ്മാനദാനം എന്നിവയ്ക്ക് ശേഷം ആരവം 2K26 കലാപരിപാടികളോടെ സ്കൂൾ വാർഷികം സമാപിക്കും.

Leave a Reply

Your email address will not be published. Required fields are marked *