കോഴിക്കോട് പെരുമണ്ണ സ്വദേശി ഖത്തറിൽ വാഹനാപകടത്തിൽ മരിച്ചു

ദോഹ: കോഴിക്കോട് പെരുമണ്ണ സ്വദേശിയായ യുവാവ് ഖത്തറിൽ വാഹനാപകടത്തിൽ മരിച്ചു. പെരുമണ്ണ മണക്കടവ് കണിക്കാട്ടിൽ തൊടി കുറുങ്ങോട്ടുമ്മൽ വീട്ടിൽ യാഖൂബ് ആണ് മരിച്ചത്. 35 വയസ്സായിരുന്നു.കഴിഞ്ഞ ദിവസം വൈകീട്ട് ഖത്തറിലെ അൽ സദ്ദിൽ വെച്ചാണ് അപകടമുണ്ടായത്. വാഹനാപകടത്തിൽ യാഖൂബിന് നെഞ്ചിന് ഗുരുതരമായി പരിക്കേറ്റിരുന്നു. പിതാവ്: കോയക്കുട്ടി. മാതാവ്: ജമീല. ഭാര്യ: റുക്സാന. പിതാവ് ദോഹയിലുണ്ട്. നടപടിക്രമങ്ങൾ പൂർത്തിയാക്കി മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകും.

Leave a Reply

Your email address will not be published. Required fields are marked *