വർഷാനുവർഷം 48% വളർച്ച: ഐഡിഎഫ്സി ഫസ്റ്റ് ബാങ്ക് ശുദ്ധലാഭത്തിൽ പുതിയ നേട്ടം

കൊച്ചി: ഡിസംബർ 31, 2025-ന് അവസാനിച്ച മൂന്നാം പാദത്തെയും ആദ്യ ഒൻപത് മാസങ്ങളെയും സംബന്ധിക്കുന്ന ഓഡിറ്റ് ചെയ്യാത്ത ഫിനാൻഷ്യൽ ഫലങ്ങൾക്ക് ഐഡിഎഫ്സി ഫസ്റ്റ് ബാങ്കിന്റെ ഡയറക്ടർ ബോർഡ് ഇന്ന് അംഗീകാരം നൽകി.വർഷാന്ത്യ വായ്പാ–അഡ്വാൻസ് വളർച്ചയിൽ, 89% വളർച്ച ഹൗസിങ് ലോൺ, വാഹന വായ്പ, ഉപഭോക്തൃ വായ്പ, ബിസിനസ് ബാങ്കിംഗ്, ഹോള്സെയിൽ ലോൺ വിഭാഗങ്ങളിലൂടെയാണ് കൈവന്നത്. Q3 FY26-ൽ ഉപയോഗത്തിലുള്ള ക്രെഡിറ്റ് കാർഡുകളുടെ എണ്ണം 4.3 മില്ല്യണിലെത്തി. ബാങ്കിന്റെ വെൽത്ത് മാനേജ്മെന്റ് ബിസിനസ് വർഷാനുവർഷം 31% വളർന്ന് ₹58,957 കോടി ആയി. ഈ പാദത്തിലെ പ്രൊവിഷനുകൾ കഴിഞ്ഞ പാദവുമായി താരതമ്യം ചെയ്യുമ്പോൾ 3.7% കുറിച്ച് ₹1,452 കോടിയിൽ നിന്ന് ₹1,398 കോടിയായി കുറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *