ഓസ്ട്രേലിയ :ഡോ. ജോൺ പുതുവ രചിച്ച ‘അമ്മക്കിളിയുടെ താരാട്ട് ’എന്ന ബാലനോവൽ പ്രകാശനം ചെയ്തു ..ഡാർവിൻ ഭാഷാ പഠനകേന്ദ്രത്തിൽ നടന്ന ചടങ്ങിൽ ഫാ .ജാക്സൺ ജേക്കബ് മലയാളം ഭാഷാ പഠന കേന്ദ്രത്തിന്റെ പ്രിൻസിപ്പൽ രാജേഷ് നായർക്ക് കോപ്പി നൽകിക്കൊണ്ടാണ് പ്രകാശനം ചെയ്തത്.. ചടങ്ങിൽ ഡിഎംഎ പ്രസിഡണ്ട് മോൻസി തോമസ് ,സെക്രട്ടറി ഷിൽവിൻ മാത്യുസ്, ബിബിൻ മാത്യു ,റോബിൻ മാത്യു ,ഡിനോയ് ജോൺ എന്നിവർ പ്രസംഗിച്ചു .ഭാഷ പഠന കേന്ദ്രത്തിലെ മലയാളം വിഭാഗം പഠിപ്പുരയിലെ വിദ്യാർത്ഥികളും മാതാപിതാക്കളും സന്നിഹിതരായിരുന്നു .കുട്ടികൾക്ക് വായിച്ച് രസിക്കാനും പഠിക്കാനും പറ്റുന്ന ഒരു പുസ്തകമാണ് തന്റെ നോവൽ എന്നു ഗ്രന്ഥകർത്താവു ഡോ . ജോൺ പുതുവ പറഞ്ഞു . തന്റെ നോവൽ വിഭാഗത്തിലെ മൂന്നാമത്തെ നോവലാണിതെന്നും അദ്ദേഹം കൂട്ടീ ചേർത്തു.

