വൈക്കം : ഫെബ്രുവരി 12 ന് നടക്കുന്ന ദേശീയ പണിമുടക്ക് വിജയിപ്പിക്കണമെന്ന് കേരളാ എന്‍. ജി. ഒ. യൂണിയന് വൈക്കം ഏരിയാ കമ്മറ്റിയുടെ 63-ാം മത് വാര്‍ഷിക സമ്മേളനം ആഹ്വാനം ചെയ്തു. സീതറാം ഓഡിറ്റോറിയത്തില്‍ നടന്ന സമ്മേളനം എന്‍. ജി. ഒ. യൂണിയന് സംസ്ഥാന വൈസ് പ്രസിഡന്റ് ടി. എം. ഹാജറ ഉദ്ഘാടനം ചെയ്തു. ഏരിയാ പ്രസിഡന്റ് സരിതാ ദാസ് അദ്ധ്യക്ഷത വഹിച്ചു. സെക്രട്ടറി റഫീക്ക് പാണംപറമ്പില്‍ പ്രവര്‍ത്തന റിപ്പോര്‍ട്ട് അവതരിപ്പിച്ചു. ട്രഷറര്‍ പി. ആര്. സരീഷ് കുമാര്‍ എന്നിവര്‍ പ്രസംഗിച്ചു. പുതിയ ഭാരവാഹികളായി പി. ആര്. സരീഷ് കുമാര്‍ ( പ്രസിഡന്റ് ), കെ. വി. സനില്‍ കുമാര്‍, വിബിത മോഹന്‍ ( വൈസ് പ്രസിഡന്റുമാര്‍ ), റഫീക്ക് പാണംപറമ്പില്‍ ( സെക്രട്ടറി ), ഇ. വി. ലനിന്‍, എസ്. സനീഷ് ( ജോയിന്റ് സെക്രട്ടറിമാര്‍ ), സൗമ്യ പി. രവിന്ദ്രന് ( ട്രഷറര്‍ ), ടി. സി. ജയന്, സജില്‍ കുര്യാക്കോസ് ( ഓഡിറ്റര്‍ ), സി. എ. ജാസ്മിന് ( വനിതാ കണ്‍വീനര്‍ ) എന്നിവരെ തിരഞ്ഞെടുത്തു.ചിത്രവിവരണം : കേരളാ എന്‍. ജി. ഒ. യൂണിയന് വൈക്കം ഏരിയാ 63-ാം വര്‍ഷിക സമ്മേളനം സംസ്ഥാന വൈസ് പ്രസിഡന്റ് ടി. എം. ഹാജറ ഉദ്ഘാടനം ചെയ്യുന്നു.
ദേശീയ പണിമുടക്ക് വിജയിപ്പിക്കണം – എന്‍. ജി. ഒ. യൂണിയന്
