ആയൂർവേദ മേഖലയുടെ വികസനവും ആഗോള പ്രചാരണവും ലക്ഷ്യമാക്കിയുള്ള ഭാരത സർക്കാരിൻ്റെ ബജറ്റ് പ്രഖ്യാപനങ്ങൾക്ക് നന്ദി….

തിരുവല്ല: ഒന്നിന് പിറകെ ഒന്നായി ആയൂർവേദ മേഖലയിലുള്ളവരും ആയൂർവേദ പ്രേമികളും ഏറെ നാളായി ആഗ്രഹിച്ചിരുന്നവൻ പദ്ധതികൾ പ്രഖ്യാപിച്ച ധനമന്ത്രി നിർമ്മലാ സീതാ രാമനും, നരേന്ദ്ര മോദി സർക്കാരിനും ആയൂർവേദവ്യാസ് പീഠ് കേരള ഘടകം അദ്ധ്യക്ഷൻ ഡോ.ബി.ജി.ഗോകുലൻ നന്ദി അറിയിച്ചു.മൂന്ന് ദേശിയ ആയൂർവേദ ഗവേഷണ കേന്ദ്രങ്ങളുടെ ആരംഭവും, ചണ്ഡീഗഢിലെ ലോക ആരോഗ്യ സംഘടനയുടെ മേൽനോട്ടമുള്ള ആയൂർവേദ പൈതൃക ഗവേഷണ കേന്ദ്രത്തിനുള്ള വികസന സഹായ പദ്ധതികളും ഏറെ സ്വാഗതാർഹമാണെന്നും ആയൂർവേദവ്യാസ പീഠ് കേരള ഘടകം ജനറൽ സെക്രട്ടറി ഡോ.ഡി. ഇന്ദുചൂഡനും പ്രസ്താവനയിൽ അഭിപ്രായപ്പെട്ടു.

Leave a Reply

Your email address will not be published. Required fields are marked *