ഗുരുദേവ പ്രതിഷ്ഠാ വാർഷികവും അവാർഡ് ദാനവും.ചേന്ദമംഗലം: പാലാതുരുത്ത് ഗുരുദേവ സംഘമിത്രയുടെ ഗുരുദേവ പ്രതിഷ്ഠാ വാർഷികവും എം.എ പുഷ്പാംഗദൻ ഗോൾഡൻ അച്ചീവ്മെൻ്റ് സ്റ്റേറ്റ് അവാർഡ് വിതരണവും നടന്നു. കലശാഭിഷേകം ശിവഗിരി മഠം സ്വാമി ശിവസ്വരൂപാനന്ദ നിർവ്വഹിച്ചു. മുൻ എം.പി രമ്യ ഹരിദാസ് ചടങ്ങുകൾ ഉദ്ഘാടനം ചെയ്തു. അനിൽ ദേവ് അവാർഡ് ഏറ്റുവാങ്ങി. വാർഡ് മെമ്പർ ഹസൽ റഹിമാന് സ്വീകരണം നൽകി. ഗുരുദേവ സംഘമിത്ര പ്രസിഡൻ്റ് എം.പി അനിൽകുമാർ അദ്ധ്യക്ഷനായി. സെക്രട്ടറി എം.എം പവിത്രൻ, പറവൂർ എസ്.എൻ.ഡി.പി യൂണിയൻ കൺവീനർ ഷൈജു മനക്കപ്പടി, കെ.എസ് സ്വാമിനാഥൻ, എം.ആർ സുനിൽ എന്നിവർ സംസാരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *