ഏഴിക്കര സെൻ്റ് മേരീസ് പള്ളിയിൽ തിരുനാൾ.

പറവൂർ ഏഴിക്കര സെൻ്റ് മേരീസ് അസംപ്ഷൻ പള്ളിയിൽ ഇടവക മധ്യസ്ഥയായ സ്വർഗ്ഗാരോപിത മാതാവിൻ്റെയും വിശുദ്ധ സെബസ്ത്യാനോസിൻ്റെയും തിരുനാൾ ആഘോഷങ്ങൾക്ക് കൊടികയറി. ലിറ്റിൽ ഫ്ളവർ മേജർ സെമിനാരി റെക്ടർ ഫാ. ഫ്രാൻസീസ് ചിറ്റിനപ്പിള്ളി കൊടി ആശീർവദിച്ച് കൊടികയറ്റം നടത്തി. തുടർന്ന് ആഘോഷമായ ദിവ്യബലിയും നടന്നു . സ്നേഹ വിരുന്നിനെ തുടർന്ന് കുടുംബ യൂണീറ്റുകളുടെ സംയുക്ത വാർഷിക സമ്മേളനവും നടന്നു.വിവിധ കലാപരിപാടികളും അരങ്ങേറി. വെള്ളി, ശനി, ഞായർ ദിവസങ്ങളിലാണ് തിരുനാൾ.ശനിയാഴ്ച അമ്പു തിരുനാൾ വൈകീട്ട് 5 ന് കുർബ്ബാന വടക്കുഭാഗത്തേക്ക് പ്രദക്ഷിണം ഞായറാഴ്ച തിരുനാൾ ദിനത്തിൽ വൈകീട്ട് 5 ന് ആഘോഷമായ കുർബ്ബാനയും തെക്കുഭാഗത്തേക്കുള്ള പ്രദക്ഷിണവും. വികാരി ഫാ. ബിനീഷ് പൂണോലി കൈക്കാരന്മാരായ സാജു കണ്ണേഴത്ത്, ആൻസിലിൻ താടിക്കാരൻ,തിരുനാൾ കൺവീനർ വർഗീസ് മാമ്പിള്ളി, വൈസ് ചെയർമാൻ ജോൺസൺ ഈരാളിൽ, ബെൻ്റലി താടിക്കാരൻ എന്നിവർ വിവിധ കമ്മിറ്റികൾക്ക് നേതൃത്വം നൽകുന്നു.

Leave a Reply

Your email address will not be published. Required fields are marked *