വിൽസൻ മേച്ചേരി
കൊരട്ടി : ദേശീയ പാതയില അടിപ്പാതകളുടെ നിർമ്മാണങ്ങളിൽ അടിക്കടിയുണ്ടാകുന്ന തകർച്ചകളുടെ കാരണം കണ്ടെത്താൻ വിദഗ്ദരുടെ നേതൃത്വത്തിൽ ശാസ്ത്രീയപരിശോധന വേണമെന്ന് ജില്ലാ പഞ്ചായത്ത് യുഡിഎഫ് പാർലമെന്ററി പാർട്ടി ലീഡർ ഷോൺ പെല്ലിശ്ശേരി ആവശ്യപ്പെട്ടു. ചെറുതും വലുതുമായ നിരവധി വാഹനങ്ങൾ കടന്ന് പോകേണ്ട ദേശീയ പാതയിലെ നിർമ്മാണ അപാകത പരിഹരിച്ച് യാത്രക്കാരുടെ സുരക്ഷിതത്വം ഉറപ്പാക്കണമെന്നാണ് ജില്ലാ കളക്ടർക്ക് നൽകിയ കത്തിലൂടെ ആവശ്യപ്പെട്ടത്. നിർമ്മാണം ആരംഭിച്ചത് മുതൽ ഉണ്ടായിക്കൊണ്ടിരിക്കുന്ന സ്ലാബുകളുടെ തകർച്ചയും, പാർശ്വഭിത്തികളുടെ ബലക്ഷയവും മൂലം വലിയ ദുരന്ത സാധ്യതയാണ് നിലനിൽക്കുന്നത്. ജില്ലാതലത്തിൽ അപാകതകൾ പരിശോധിക്കാൻ തുടങ്ങി വച്ച നടപടികൾ പുനരാംഭിക്കണമെന്നും അല്ലാത്ത പക്ഷം ശക്തമായ ജനകീയ പ്രതിഷേധങ്ങൾ സംഘടിപ്പിക്കുമെന്നും നിർമ്മാണ സമയത്ത്കരാർ കമ്പനിയുടെയും, ദേശീയ പാതാ സങ്കേതിക വിദഗദ്ധരുടെയും സാന്നിധ്യം ഉറപ്പ് വരുത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
