**മഹത്തായ ഇന്ത്യൻ റിപ്പബ്ളിക്കിൻ്റെ പ്രസക്തിയും പ്രാധാന്യവും വിളംബരം ചെയ്തു കൊണ്ട് കെടാമംഗലം പപ്പുക്കുട്ടി മെമ്മോറിയൽ ലൈബ്രറിയുടെ ആഭിമുഖ്യത്തിൽ അക്ഷര കരോൾ സംഘടിപ്പിച്ചു. ഭരണഘടനയുടെ ആമുഖം വീടുകൾ കയറി കൊടുക്കുകയും “ഇന്ത്യ എൻ്റെ രാജ്യം….എൻ്റെ സ്വന്തരാജ്യം … ഇന്ത്യയെൻ്റെ ജീവനേക്കാൾ ജീവനായ രാജ്യം…”എന്ന ദേശഭക്തിഗാനം ആലപിക്കുകയും ചെയ്തുകൊണ്ട് ലൈബ്രറിയുടെ പാട്ടുമാടം ജൂനിയർ ഗായകസംഘം അക്ഷര കരോളിനെ സ്വാർത്ഥകമാക്കി.ഗ്രന്ഥശാലാസംഘം സംസ്ഥാനവ്യാപകമായി റിപ്പബ്ലിക്ക് ദിനാചരണവുമായി ബന്ധപ്പെട്ട് സംഘടിപ്പിച്ചിട്ടുള്ള അക്ഷരകരോളിൻ്റെ പറവൂർ താലൂക്ക് തല ഉദ്ഘാടനം പപ്പുക്കുട്ടി സ്മാരക ലൈബ്രറി പരിസരത്ത് ഏഴിക്കര ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡൻ്റ് സി എം രാജഗോപാൽ നിർവ്വഹിച്ചു.പറവൂർ താലൂക്ക് ലൈബ്രറി കൗൺസിൽ സെക്രട്ടറി ബെന്നി ജോസഫ് അദ്ധ്യക്ഷത വഹിച്ചു.എൻ എ ശ്രീകുമാർ, ബാലസാഹിത്യകാരൻ എ കെ ജോഷി,ലൈബ്രറി പ്രസിഡൻ്റ് പി പി സുകുമാരൻ,സെക്രട്ടറി വി എസ് അനിൽ, കമ്മിറ്റി അംഗം ജയശ്യാം,കെ ജി നവീൻ തുടങ്ങിയവർ സംസാരിച്ചു.
റിപ്പബ്ലിക്ദിന അക്ഷര കരോൾ
