പറവൂർ ചെറിയ പല്ലംതുരുത്ത് തൂയിത്തറ സെൻ്റ് സെബാസ്റ്റ്യൻ ദൈവാലയത്തിൽ പരിശുദ്ധ ദൈവമാതാവിൻ്റെയും വിശുദ്ധ സെബസ്ത്യാനോസിൻ്റെയും തിരുനാൾ കൊടികയറി. പറവൂർ വി.ഡോൺബോസ്കോ പള്ളി വികാരി ഫാ. പ്രിൻസ് പടമാട്ടുമ്മൽ കൊടി ആശീർവദിച്ച് കൊടികയറ്റി. തുടർന്ന് നടന്ന ദിവ്യബലിക്ക് കുരുവിലശ്ശേരി പള്ളി വികാരി ഫാ. ജോയ് കല്ലറക്കൽ മുഖ്യകാർമ്മികനായിരുന്നു. ഫാ.ബിയോൺ കോണത്ത് തിരുനാൾ വിശേഷങ്ങൾ പങ്കുവച്ചു. ശനിയാഴ്ച വീടുകളിലേക്ക് അമ്പ് എഴുന്നെള്ളിപ്പ് വൈകീട്ട് 5 ന് പ്രസുദേന്തി വാഴ്ച, ദിവ്യബലി, രാത്രി കലാസന്ധ്യ. ഞയറാഴ്ച തിരുനാൾ ദിനം വൈകീട്ട് 5 ന് ദിവ്യബലി തുടർന്ന് പ്രദക്ഷിണം
തൂയിത്തറ സെൻ്റ് സെബാസ്റ്റ്യൻ പള്ളി തിരുനാൾ
