പരപ്പനങ്ങാടി: നവജീവൻ വായനശാല നടത്തുന്ന നവജീവന്‍ പരപ്പനാട് ലിറ്ററേച്ചർ ഫെസ്‌റ്റിവല്‍ ഫെബ്രുവരി എട്ടിന് നടത്താന്‍ തീരുമാനിച്ചു. പരപ്പനങ്ങാടി ടൗണ്‍ ജി.എം.എല്‍.പി. സ്‌കൂളില്‍ നടക്കുന്ന സാഹിേത്യാത്സവത്തില്‍ കഥ, കവിത, പാട്ട്, പ്രാദേശിക എഴുത്തുകാരുടെ സംഗമം തുടങ്ങിയ സെക്ഷഌകള്‍ ഉണ്‌ടാകും.കേരളത്തിലെ അറിയപ്പെടുന്ന എഴുത്തുകാർക്കൊപ്പം പ്രാദേശിക എഴുത്തുകാരുടെ സംഗമവും ഉണ്‌ടാകും.പരപ്പനങ്ങാടി നഗരസഭാധ്യക്ഷ പി. സുബൈദ ചെയർപേഴ്‌സണായും വിനോദ് തള്ളശ്ശേരി കണ്‍വീനറായും സംഘാടകസമിതി രൂപവത്‌ക്കരിച്ചു.
നവജീവന്‍ പരപ്പനാട് ലിറ്ററേച്ചർ ഫെസ്‌റ്റിവല്‍ ഫെബ്രുവരി 8 ന്
