ചപ്പാത്ത് ശാന്തിഗ്രാമിൽ നാളെ (03.01.2026) രാവിലെ 11 മുതൽ വൈകിട്ട് 3 മണി വരെ. പൂവ്വാർ / വിഴിഞ്ഞം:നാടൻ പശുക്കളുടെ പ്രാധാന്യവും പ്രകൃതികൃഷിയുടെ സാധ്യതകളും സമൂഹത്തിൽ പ്രചരിപ്പിക്കുന്ന ശാന്തിഗ്രാം പദ്ധതികളുടെ ഭാഗമായി പഞ്ചഗവ്യ ചികിത്സയെക്കുറിച്ചുള്ള പഠന ക്ലാസും ചികിത്സാ ക്യാമ്പുംചപ്പാത്ത് ശാന്തിഗ്രാമിൽ ജനുവരി 3 ന് നടക്കും .രാവിലെ 11 മുതൽ വൈകിട്ട് 3 വരെ നടക്കുന്ന പഠന- ചികിത്സാ ക്യാമ്പിന് പഞ്ചഗവ്യ ഡോക്ടേഴ്സ് അസോസിയേഷൻ സംസ്ഥാന സെക്രട്ടറി ഗവ്യസിദ്ധൻ ഡോ. ജോമി ജോർജ്* നേതൃത്വം നൽകും.പഠന- ചികിത്സാ ക്യാമ്പിൽ പങ്കെടുക്കുന്നവർ മുൻകൂട്ടി പേരുവിവരം രജിസ്റ്റർ ചെയ്യേണ്ടതാണ്. കൂടുതൽ അറിയാൻ ഫോൺ: 9249482511, 9072302707➡️➡️➡️ പങ്കജാക്ഷൻ എൽ ഡയറക്ടർ, ശാന്തിഗ്രാംചപ്പാത്ത്, വിഴിഞ്ഞംMob. 9072302707⬇️⬇️⬇️ എന്താണ് പഞ്ചഗവ്യ ചികിത്സ? ഭാരതത്തിൻ്റെ തനതു ചികിത്സാരീതിയായ ആയുർവ്വേദത്തിലെ നാടൻ പശുക്കളുടെ ഗവ്യങ്ങൾ (പാൽ, നെയ്യ്, മോര്, ചാണകം, ഗോമൂത്രം) ഉപയോഗിച്ച് തയ്യാറാക്കുന്ന വിവിധ തരം മരുന്നുകൾ കൊണ്ട് രോഗങ്ങൾ ഭേദമാക്കുന്ന ഒരു ചികിത്സാ രീതിയാണ്പഞ്ചഗവ്യ ചികിത്സ. മനുഷ്യർക്കുണ്ടാകുന്ന എല്ലാ രോഗങ്ങൾക്കും പഞ്ചഗവ്യ ചികിത്സയിൽ പ്രതിവിധിയുണ്ട്. ചെലവു കുറഞ്ഞതും പാർശ്വഫലങ്ങളില്ലാത്തതും രോഗങ്ങൾ പൂർണ്ണമായും ഭേദമാക്കുന്നതുമാണ് പഞ്ചഗവ്യചികിത്സ.തമിഴ്നാട്ടിലെ കാഞ്ചീപുരത്തുള്ള മഹർഷി വാഗ്ഭട് ഗോശാല ഏവം അനുസന്ധാൻ കേന്ദ്രത്തിൻ്റെ കീഴിലുള്ള പഞ്ചഗവ്യ വിദ്യാപീഠത്തിൽ പഞ്ചഗവ്യചികിത്സയും ഗവ്യങ്ങൾകൊണ്ടുള്ള ഉല്പന്ന നിർമ്മാണവും പഠിപ്പിക്കുന്നുണ്ട്. ഗവ്യസിദ്ധാചാര്യൻ ഡോ. നിരഞ്ജൻ വർമ്മയുടെ നേതൃത്വത്തിലാണ് ഇത് പ്രവർത്തിക്കുന്നത്. ഈ സ്ഥാപനത്തിൽ പഠിച്ച ഗവ്യസിദ്ധന്മാരാണ് പഞ്ചഗവ്യ ചികിത്സകർ. സഹകരണം:പഞ്ചഗവ്യ ഡോക്ടേഴ്സ് അസോസിയേഷൻ – കേരള ഫോൺ: +918281128985
Related Posts
കുറ്റിച്ചൽ-കോട്ടൂർ റോഡിൽ, കുന്നും പുറത്ത് ടാറിനോട് ചേർന്ന് അപകടകരമായ നിലയിൽ നിൽക്കുന്ന പട് കൂറ്റൻ ആഞ്ഞിലിമരം. തൊട്ട് താഴെ കുമ്പിൾ മൂട് തോട് നിറഞ്ഞൊഴുകുന്നു. തോടിലെ കുത്തൊഴുക്ക്…
ബലാത്സംഗക്കേസ്;രാഹുലിനെ മാവേലിക്കര ജയിലിലേക്ക് മാറ്റി
പാലക്കാട്: ബലാത്സംഗക്കേസിൽ അറസ്റ്റിലായിരുന്ന രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎയുടെ കസ്റ്റഡി കാലാവധി അവസാനിച്ചു. മജിസ്ട്രേറ്റിന്റെ വസതിയിൽ ഹാജരാക്കിയ ശേഷം രാഹുലിനെ മാവേലിക്കര ജയിലിലേക്ക് മാറ്റി. ജയിലിന് മുന്നിൽ യുവമോർച്ച…
ഇന്ത്യയുമായി ചർച്ചകൾ തുടരും എന്ന് ഡോണൾഡ് ട്രംപ്
വ്യാപാര കരാറിലെ തടസങ്ങൾ പരിഹരിക്കുന്നതിന് ഇന്ത്യയുമായി ചർച്ചകൾ തുടരുമെന്ന് അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ്. തന്റെ പ്രിയ സുഹൃത്ത് നരേന്ദ്ര മോദിയുമായി സംസാരിക്കാൻ ആഗ്രഹിക്കുന്നു. ഇരുരാജ്യങ്ങൾക്കും ധാരണയിലെത്താൻ…
