ജപ്തിയുടെ പേരിൽ കേരള ബാങ്കിന്റെ കൊടും ക്രൂരത ; കുടുംബം പെരുവഴിയിൽ

Kerala Uncategorized

കാസർകോട് :പരപ്പച്ചാലിൽ ജപ്തിയുടെ പേരിൽ കേരള ബാങ്കിന്റെ കൊടും ക്രൂരത. ആളില്ലാത്ത സമയത്ത് വീട്ടിൽ അതിക്രമിച്ച് കയറി സാധനങ്ങൾ പുറത്തിട്ട് വീട് സീൽ ചെയ്തു. കേരള ബാങ്കിന്റെ നീലേശ്വരം ശാഖയാണ് ജപ്തി നടപടികൾ നടപ്പിലാക്കിയിരിക്കുന്നത്. ഇന്നലെ മുതൽ കാസർഗോഡ് പരപ്പച്ചാൽ സ്വദേശി ജാനകിയും മക്കളും, 7 വയസും 3 വയസും പ്രായമായ കുട്ടികളുമടക്കം വീടിന് പുറത്താണ് ഇപ്പോൾ കഴിയുന്നത്.കണ്ണിന്റെ ഓപ്പറേഷനുമായി ബന്ധപ്പെട്ട് അമ്മ ജാനകിയെ കാഞ്ഞങ്ങാട് ആശുപത്രിയിലേക്ക് കൊണ്ടുപോയ സമയത്തായിരുന്നു ബാങ്ക് അധികൃതർ വീട്ടിലേക്ക് എത്തിയത്. ഇവർ തിരിച്ചെത്തുമ്പോൾ വീടിനകത്തെ അലമാരയും കട്ടിലുമടക്കമുള്ള മറ്റ് വീട്ട് സാധനങ്ങൾ പുറത്ത് കൂട്ടിയിട്ടിരിക്കുന്നതാണ് കണ്ടത്. വീടിന് പുറത്ത് ബാങ്ക് നോട്ടീസും പതിച്ചിരുന്നു. ഇന്നലെ ഉറങ്ങാൻപോലും സ്ഥലം ഉണ്ടായിരുന്നില്ല, ഒരാഴ്ച മുൻപ് ബാങ്ക് അധികൃതർ വീട്ടിൽ എത്തുകയും എത്രയും വേഗം തുക തിരിച്ചടയ്ക്കണമെന്ന് ആവശ്യപ്പെടുകയും ചെയ്തു എന്ന് കുടുംബം പറയുന്നു.

Leave a Reply

Your email address will not be published. Required fields are marked *