എസ് എസ് സി മെയ്റ്റ്സ് വിദ്യാഭ്യാസ അവാർഡുകൾ വിതരണം ചെയ്തു

തിരുവനന്തപുരം : തിരുവല്ലം എസ് എസ് സി മെയ്റ്റ്സ് കുടുംബ സംഗമവും വിദ്യാഭ്യാസ അവാർഡ് വിതരണവും നടത്തി.കുടുംബ സംഗമം ബി എൻ വി സ്കൂൾ മാനേജർ എ സുരേഷ് ഉദ്ഘാടനം ചെയ്തു.എസ് എസ് സി മെയ്റ്റ്സ് കലണ്ടർ ബി എൻ വി അക്കാദമി ഡയറക്ടർ ഡോ. ജി മീരാ സുരേഷ് പ്രകാശനം ചെയ്തു. കെ ആർ സുനിൽ കുമാർ അധ്യക്ഷത വഹിച്ചു. ഡോ. ജാനു എം എസ് , ആശാ ചന്ദ്രൻ, ജി ഹരിദാസ് എന്നിവർ പങ്കെടുത്തു.തിരുവല്ലം മേഖലയിലെ കൗൺസിലർമാരായ വി സത്യവതി, സി ശൈലജാദേവി , പാച്ചല്ലൂർ ഗോപകുമാർ, വയൽക്കര രതീഷ് എന്നിവർക്ക് സ്വീകരണം നൽകി.വിവിധ പരീക്ഷകളിൽ ഉന്നത വിജയം നേടിയ വിദ്യാർഥികൾക്കുള്ള വിദ്യാഭ്യാസ മെരിറ്റ് അവാർഡുകൾ കൗൺസിലർമാർ വിതരണം ചെയ്തു.മികച്ച നാടകഗാന ഗായകനുള്ള കേരള സംഗീത നാടക അക്കാദമി പുരസ്കാരം നേടിയ പിന്നണി ഗായകൻ ജോസ് സാഗറിനെ ചടങ്ങിൽ ആദരിച്ചു.ഡോ. എസ് മിനി, സിന്ധു കെ എസ് , ആർ രമണി എന്നിവർ സംസാരിച്ചു. ചിത്ര വിവരണം: തിരുവല്ലം എസ് എസ് സി മെയ്റ്റ്സ് വിദ്യാഭ്യാസ മെരിറ്റ് അവാർഡ് നേടിയവർ തിരുവല്ലം മേഖലയിലെ കൗൺസിലർമാരായ വയൽക്കര രതീഷ്, വി സത്യവതി, പാച്ചല്ലൂർ ഗോപകുമാർ എന്നിവരോടൊപ്പം

Leave a Reply

Your email address will not be published. Required fields are marked *