രാജ്യത്തെ മികച്ച ഹോട്ടൽ മാനേജ് മെൻ്റ് കോളജായി പൊങ്ങം നൈപുണ്യ കോളജ് തിരഞ്ഞെടുക്കപ്പെട്ടു

കൽക്കത്ത: നൈപുണ്യ കോളജിന് ദേശീയ പുരസ്കാരം. രാജ്യത്തെ ഏറ്റവും മികച്ച ഹോട്ടൽ ആൻ്റ് ഹോസ്പിറ്റാലിറ്റി പരിശീലന കേന്ദ്രം എന്ന പട്ടികയിൽ നിന്നാണ് പുരസ്കാര നേട്ടം . ഡിസംബർ 12 ന് കൽക്കത്തയിലെ ഫെയർ ഫീൽഡ് മാരിയറ്റ് ഹോട്ടലിൽ സംഘടിപ്പിച്ചു വേൾഡ് ടാലൻ്റ് ഫെസ്റ്റിവലിലാണ് പുരസ്കാരം സമർപ്പിച്ചത്. മുൻ ബംഗാൾ കാബിനറ്റ് മന്ത്രിയും നിലവിലെ കൽക്കത്ത ട്രാൻ പോർട്ട് കോർപറേഷൻ ചെയർമാനും എം.എൽ എ യുമായ മദൻ മിത്ര സർട്ടിഫിക്കറ്റും കൽക്കത്ത കോർപറേഷൻ ചെയർമാൻ തരുൺ സാഹ പുരസ്കാരവും ടി.എം.സി വിദ്യാർത്ഥി പ്രസ്ഥാനം വൈസ് പ്രസിഡൻ്റ് കോഹിനൂർ മജുംദാർ മെഡലും സമ്മാനിച്ചു.നൈപുണ്യ ഇൻസ്റ്റിട്യൂട്ട് ഓഫ് ഹോട്ടൽ മാനേജ്മെൻ്റ്റ് ആൻ്റ് ഇൻഫർമേഷൻ കോളജ്, പൊങ്ങo(ഓട്ടോണമസ്) പ്രിൻസിപ്പൽ , എക്സിക്യുട്ടിവ് ഡയറക്ടർ ഫാ. പോളച്ചൻ കൈതോട്ടുങ്കൽ, ഫാ. ജിമ്മി കുന്നത്തൂർഅസി.എക്സിക്യുട്ടിവ് ഡയറക്ടർ എന്നിവർ ചേർന്ന്പുരസ്കാരം ഏറ്റുവാങ്ങികൂടാതെ കഴിഞ്ഞ അഞ്ച് വർഷങ്ങളിൽ ഹോട്ടൽ വിദ്യാഭ്യാസ മേഖലയിൽ നടപ്പാക്കിയ പ്രവർത്തനങ്ങളും വിലയിരുത്തപ്പെട്ടു . വിദ്യാഭ്യാസ, വിനോദ, സാമൂഹിക മേഖലകളിലെ പ്രവർത്തനം, ദേശീയ, അന്തർദേശീയ തലത്തിൽ ലഭിച്ച മികവ്, പഠനം പൂർത്തിയാക്കിയ കുട്ടികളുടെ ജോലി സാധ്യത, തുടർച്ചയായ രണ്ടു വർഷങ്ങളിൽ നേടിയ ലോക റിക്കാർഡുകൾ, സാമൂഹിക രംഗത്ത് നടത്തിയ പ്രവർത്തനങ്ങൾ എന്നിവയാണ്പുരസ്കാര സമതി പരിഗണിച്ചത്. കൂടാതെദേശീയ, അന്തർദേശീയ തലത്തിൽ നേടിയ അംഗീകാര മികവും പരിഗണിക്കപ്പെട്ടു.യു. ആർ. എഫ് വൈസ് പ്രസിഡൻ്റ് ഗിന്നസ് സൗദീപ് ചാറ്റർജി, ചീഫ് എഡിറ്റർ ഗിന്നസ് സുനിൽ ജോസഫ്, യു.എൻ. ഐ. ജി. ഒ പ്രസിഡൻ്റ് പ്രൊ. ഡോ. ജസ്ബിർ സിംഗ് എന്നിവർ സന്നിഹിതരായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *