വോട്ടെടുപ്പിനിടെ കുഴഞ്ഞു വീണ് മരിച്ചു

കോവളം; വോട്ടെടുപ്പിനിടെ കുഴഞ്ഞു വീണു മരിച്ചു. തിരുവനന്തപുരം കോർപ്പറേഷൻ വെള്ളാർ വാർഡിൽ പാച്ചല്ലൂർ ഗവണ്മെന്റ് എൽ പി സ്കൂളിൽ 6ആം നമ്പർ ബൂത്തിൽ വോട്ട് ചെയ്യാൻ എത്തിയ തിരുവല്ലം മണമേൽ സ്വദേശി ശാന്ത (73 വയസ്സ് ) കുഴഞ്ഞു വീണു. സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മരണം സംഭവിക്കുകയായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *