പറവൂർ : എസ്.എൻ.ഡി.പി യോഗം പറവൂർ യൂണിയൻ്റെ നേതൃത്വത്തിൽ നടന്ന 171-ാമത് ശ്രീനാരായണ ജയന്തി ആഘോഷങ്ങളുടെ ഭാഗമായി നടത്തിയ മത്സരങ്ങളുടെ സമ്മാന വിതരണ സമ്മേളനം യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ ഉദ്ഘാടനം ചെയ്തു. വിജയികൾക്ക് അദ്ദേഹം സമ്മാനങ്ങൾ നൽകി. പറവൂർ യൂണിയൻ ചെയർമാൻ സി.എൻ രാധാകൃഷ്ണൻ അധ്യക്ഷനായി. കൺവീനർ ഷൈജു മനക്കപ്പടി, യോഗം കൗൺസിലർ ഷീബ ടീച്ചർ, ഡയറക്ടർ ബോർഡ് അംഗങ്ങളായ പി.എസ് ജയരാജ്, എം.പി ബിനു, ഡി.ബാബു, കമ്മിറ്റി അംഗങ്ങളായ കണ്ണൻ കൂട്ടുകാട്, കെ.ബി സുഭാഷ്, ഡി.പ്രസന്നകുമാർ, ടി.എം ദിലീപ്, വി.പി ഷാജി, വി.എൻ നാഗേഷ്, വനിതാ സംഘം സെക്രട്ടറി ബിന്ദു ബോസ്, യൂത്ത് പ്രസിഡൻ്റ് കെ.എസ് അഭിഷേക്, എംപ്ളോയ്സ് ഫോറം പ്രസിഡൻ്റ് എം.ആർ സുദർശനൻ, പെൻഷനേഴ്സ് ഫോറം പ്രസിഡൻ്റ് പി.ടിശിവസുതൻ, വൈദീക യോഗം സെക്രട്ടറി വിപിൻരാജ് , സൈബർ സേന ചെയർമാൻ സുധി വള്ളുവള്ളി, ആഘോഷകമ്മിറ്റി ചെയർമാൻ എം.കെ ആഷിക് എന്നിവർ സംസാരിച്ചു.
